Type Here to Get Search Results !

Bottom Ad

തീവ്രവാദികൾ ലീഗിന് രാഷ്ട്രീയം പഠിപ്പിക്കേണ്ട : എസ്.ഡി.പി.ഐക്ക് യൂത്ത് ലീഗ് നേതാവിന്റെ മറുപടി


ബി.ജെ.പി പോലുള്ള വര് ഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില് ചെറുക്കുന്നതിനെ കുറിച്ച് എസ്.ഡി.പി.ഐകാരന്റെ അഭിപ്രായം ലീഗിന് ആവശ്യമില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗവും പുല്ലൂർ പെരിയ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കരീം കുണിയ പറഞ്ഞു.കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അരപതിറ്റാണ്ടാണ് കാലം ബി.ജെ.പിയെ പ്രതിരോധിക്കാൻ ലീഗിൻ സാധിച്ചിട്ടുണ്ട്.ബി.ജെ.പി വിജയിക്കാൻ സാധ്യതയുള്ള മഞ്ചേശ്വരം , കാസർകോട് മണ്ഡലങ്ങളില് ബി.ജെ.പിക്ക് സഹായകമായ നിലപാടാണ് എസ്.ഡി.പി.ഐ സ്വീകരിച്ചുവരുന്നത്.(www.evisionnews.in)

ഇതേ മണ്ഡലങ്ങളിലെ പല വാർഡുകളിലും ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് എസ്.ഡി.പി.ഐ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സ്വീകരിച്ചതെന്നും കരീം പറഞ്ഞു.

കർണ്ണാടകയിലെ ചിലയിടങ്ങളിൽ നിയമസഭ തെരെഞ്ഞെടുപ്പിലും പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും നേട്ടമായത് എസ്.ഡി.പി.ഐയുടെ സാന്നിധ്യമാണെന്ന് കർണ്ണാടകയിലെ ബി.ജെ .പി നേതാക്കൾ തുറന്ന് സമ്മതിച്ചിട്ടുണ്ട്.കാസർകോട് ജില്ലയിൽ മുൻപില്ലാത്ത് വിധം ആർ.എസ്.എസിന്റെ ശക്തി വർദ്ധിച്ചത് പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ മൂലമാണെന്ന് ഇവർ മനസ്സിലാക്കണം.(www.evisionnews.in)

ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ തീവ്രവാദ ഗ്രൂപ്പുകൾ വളർന്ന സാഹചര്യത്തിലെല്ലാം ജില്ലയിൽ ആർ.എസ്.എസ് സംഘടനകൾക്ക് വളർച്ച ഉണ്ടായിട്ടുണ്ടെന്നും മഅദനിയുടെ ഐ.എസ്.എസ് കാലത്തും ഇതേ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് കരീം പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ടുക്കാരന്റെ വോട്ട് വേണ്ടെന്ന് ലീഗ് നേതൃത്വം പ്രഖ്യാപ്പിച്ചിരിക്കെ ലീഗിനെ സഹായിക്കുമെന്ന എസ്.ഡി.പി.ഐ നേതാവിന്റെ പ്രസ്താവന അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്.(www.evisionnews.in)

പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സി.പി.എമ്മിനെയും ലീഗിനെയും സഹായിക്കുമെന്ന് എസ്.ഡി.പി.ഐയുടെ നിലപാട് ആരോടൊപ്പവും കിടക്കുമെന്ന വേശ്യയുടെ നിലപാടിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഇവിഷൻ ന്യൂസിന്റെ ഇലക്ഷൻ ചാറ്റായ വോട്ട്സ് അപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

keywords :votes-up-kareem-kuniya-sdpi-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad