കണ്ണൂര്‍: (www.evisionnews.in)പറശ്ശിന്‍കടവ് മുത്തപ്പന്‍ ക്ഷേത്ര മാതൃകയില്‍ ബൃഹത് ക്ഷേത്ര നഗരി നിര്‍മ്മിക്കാനുള്ള ആര്‍. എസ്. എസിന്റെ സ്വപ്‌ന പദ്ധതി പൊളിഞ്ഞു.
ശ്രികണ്ഠപുരത്തിന് സമീപം സുമാര്‍ 60 ഏക്കര്‍ ഭൂമിയില്‍ പറശ്ശിനിക്കടവ് മുത്തപ്പന് ബദലായി ആര്‍. എസ്. എസ് മുത്തപ്പനെ പ്രതിഷ്ഠിക്കാനായിരുന്നു സംഘപരിവാര്‍ ആലോചനകള്‍. ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നതിനാല്‍ ന്യൂജെന്‍ മുത്തപ്പനെ പ്രതിഷ്ഠിക്കാനുള്ള നീക്കം ആര്‍. എസ്. എസ് ഉപേക്ഷിക്കുകയായിരുന്നു.
പ്രവര്‍ത്തനം ഉപേക്ഷിച്ച് സി. പി. എമ്മില്‍ ചേര്‍ന്ന മിന്നി സുധീഷാണ് ആര്‍. എസ്. എസിന്റെ ഈ സ്വപ്‌ന പദ്ധതിയെ സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുതതിയത്. ആര്‍. എസ്. എസ് ആസ്ഥാനമായ നാഗ്പൂരില്‍നിന്ന് പരിശീലനം കഴിഞ്ഞ് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘത്തിന്റെ പ്രചാരകനായിരുന്നു മിന്നി സുധീഷ്.
തെക്കന്‍ കേരളത്തില്‍ എസ്. എന്‍. ഡി. പി യോഗ അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സി. പി. എമ്മില്‍ വിള്ളലുണ്ടാക്കാന്‍ അമിത്ഷാ പദ്ധതിക്ക് ആര്‍. എസ്. എസും ബി. ജെ. പിയും കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന അതേ സമയത്താണ് വടക്കന്‍ കേരളത്തില്‍ മുത്തപ്പന്‍ ക്ഷേത്രം സ്ഥാപിച്ച് കണ്ണൂര്‍ സി. പി. എമ്മില്‍ വിള്ളലുണ്ടാക്കാന്‍ നീക്കം തുടങ്ങിയത്. എന്നാല്‍ ഈ നീക്കം മണത്തറിഞ്ഞ ഉടന്‍ വിശ്വാസികള്‍ ദൈവീക കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം ഇപ്പോള്‍ മലബാര്‍ ദേവസം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സി. പി. എമ്മിന്റെ കോട്ടയായ പറശ്ശിനിക്കടവിലാണ്. ഈ കേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറാന്‍ ആര്‍. എസ്. എസ് ഇതിനുമുമ്പും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീകണ്ഠപുരത്തിന് സമീപം പുതിയ ക്ഷേത്രം പണിതുയര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിച്ച് പിന്‍വാങ്ങിയത്.
keywords: muthappan-temple-parallel-shreekandapuram-parassunkadavu-kannur-build-rss-plan

Post a Comment
0 Comments