കെ. എസ്. ഗോപാലകൃഷ്ണന്‍
കാസര്‍കോട്: (www.evisionnews.in)ദുബൈയില്‍ ഒളിവില്‍ കഴിയുന്ന ഷഹനാസ് ഹംസ വധക്കേസിലെ മുഖ്യപ്രതി പാക്കിസ്ഥാന്‍ അബ്ദുല്‍ റഹിമാന്‍ ഇന്ത്യയിലെത്തി സി. ബി. ഐക്ക് കീഴടങ്ങാനൊരുങ്ങുന്നുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
കീഴടങ്ങുന്നതിനോട് പാകിസ്ഥാന്‍ അബ്ദുല്‍ റഹിമാന്‍ മാനസികമായ തയ്യാറെടുത്തുകഴിഞ്ഞുവെന്നാണ് സൂചന. കീഴടങ്ങുകയാണെങ്കില്‍ പാക്കിസ്ഥാനുവേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍ ഹാജരായേക്കും.
26 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഷഹനാസ് ഹംസ പൊയ്‌നാച്ചി ദേശീയ പാതയില്‍ മുംബൈ വാടകക്കൊലയാളികളുടെ വെടിയേറ്റുമരിച്ചത്. പാകിസ്ഥാന്‍ അബ്ദുല്‍ റഹിമാന്‍ ഇന്ത്യയിലേക്ക് കടത്തിയ സ്വര്‍ണ്ണത്തിന്റെ വിവരം ഡി. ആര്‍. ഐക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പ്രതികാരമായാണ് ഷഹനാസ് ഹംസയെ കൊന്നതെന്നാണ് കേസന്വേഷിച്ച സി. ബി. ഐ കണ്ടെത്തല്‍. കൊലയുടെ സൂത്രധാരന്‍ പാക്കിസ്ഥാനെന്നാണ് അന്വേഷക സംഘം ഉറപ്പാക്കിയത്. ഇതനുസരിച്ചാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
ആഗസ്റ്റ് ആദ്യ വാരത്തില്‍ ദുബൈയിലെ ഒരു പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹംസയുടെ മകന്‍ നൗഫല്‍ പാകിസ്ഥാന്‍ അബ്ദുല്‍ റഹിമാനെ തിരിച്ചറിഞ്ഞതോടെയാണ് കോളിളക്കം സൃഷ്ടിച്ച കേസിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. ഇത് ഇന്ത്യന്‍ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി മാറി. ഇതോടെ പാകിസ്ഥാന്‍ അബുദുല്‍ റഹിമാന്‍ സി. ബി. ഐക്ക് മുന്നിലോ കോടതിയില്‍ നേരിട്ടോ കീഴടങ്ങാതെ നിവൃത്തിയില്ലെന്ന സ്ഥിതി സംജാതമായി. ഇതേതുടര്‍ന്നാണ് അദ്ദേഹം നിയമോപദേശം തേടി കീഴടങ്ങാനൊരുങ്ങുന്നത്.
70 വയസ്സ് പിന്നിടുന്ന തന്നോട് കോടതി കനിവ് കാട്ടുമെന്നാണ് പാകിസ്ഥാന്‍ അബ്ദുല്‍ റഹിമാന്റെ വിശ്വാസം. ഇതിനായി അദ്ദേഹം കടുത്ത പ്രാര്‍ത്ഥനയിലാണ്. ഒരു വാഹനാപകടത്തില്‍പെട്ട അബ്ദുല്‍ റഹിമാന് സാരമായി പരിക്കേറ്റിരുന്നു. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതെല്ലാം പരിഗണിച്ച് കോടതി തനിക്ക് മാനുഷിക പരിഗണന നല്‍കുമെന്നാണ് പാകിസ്ഥാന്‍ അബ്ദുല്‍ റഹിമാന്‍ പ്രതീക്ഷിക്കുന്നത്.
keywords: pak-abdul-rahman-kill-1989-cbi-meet-noufal-son-hamsa

Post a Comment
0 Comments