ന്യൂദല്‍ഹി: (www.evisionnews.in) കര്‍ണ്ണാടകയിലെ കുപ്രസിദ്ധമായ സദാചാരപോലീസ് മേധാവിയും ശ്രീരാമസേന തലവനുമായ മുത്തലികിനോട് ടൂറിസ്റ്റ് ഹബ്ബായ ഗോവയിലേക്ക് കടന്ന് പോകരുതെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഗോവയിലേക്ക് കടക്കരുതെന്ന മുംബൈ ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ശ്രീരാമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മംഗലാപുരത്ത് വിലക്ക് വന്നത് കൊണ്ടാണ് മുത്തലിക് തന്റെ പ്രവര്‍ത്തനം ഗോവന്‍തീരത്തേക്ക് മാറ്റിയത്.
'നിങ്ങളെന്താണ് മംഗലാപുരത്തു ചെയ്യുന്നത്? നിങ്ങള്‍ സദാചാര പോലീസുകാരനാകുകയാണോ? അവിടുത്തെ പബ്ബുകളില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുകൊണ്ട്? സദാചാര പോലീസായി ജനങ്ങളെ മര്‍ദ്ദിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്? നിങ്ങളെ പുറത്താക്കുന്നതില്‍ ഹൈക്കോടതി എടുത്ത തീരുമാനം ശരിയാണ്. അടുത്ത ആറുമാസത്തേക്ക് ഇയാളെ ഗോവയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്നു.' സുപ്രിം കോടതി പറഞ്ഞു.
മുംബൈ ഹൈക്കോടതി വിധിക്കെതിരെ മുത്തലിക് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഗോവയിലും ദല്‍ഹിയിലുമായി പ്രവര്‍ത്തിക്കുന്ന ചില 'അദൃശ്യമായ കൈകളാണ്' ഇതിനുപിന്നില്‍ എന്നായിരുന്നു പ്രമോദ് മുത്തലിക് ആരോപിച്ചിരുന്നത്. തന്റെ പൗരാവകാശങ്ങളെ ധ്വംസിക്കുന്നതാണ് ഇവയെന്നും ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഗോവയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി തനിക്ക് പോകേണ്ടതുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം.
2009ല്‍ ഒരു കൂട്ടം അനുയായികളുമായിച്ചെന്ന് മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതോടുകൂടിയാണ് 52കാരനായ മുത്തലിക് ശ്രദ്ധയാകര്‍ഷിക്കുന്നത്. അതിനിടെ അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി. ജെ. പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നടത്തിയ നീക്കവും പൊളിഞ്ഞിരുന്നു. ഇപ്പോള്‍ ബജ്‌റംഗദളാണ് ശ്രീരാമസേനയുടെ ഡ്യൂട്ടി ഏറ്റെടുത്ത് സദാചാര പോലീസുകാര്‍.
keywords : muthalik-supreme-court-verdict-ban-enter-goa

Post a Comment
0 Comments