ബദിയഡുക:(www.evisionnews.in) പെര്‍ള ചെക്ക് പോസ്റ്റ് വഴി കര്‍ണ്ണാടകയില്‍ നിന്ന് ഓമ്‌നി വാനില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന വന്‍ പാന്‍ മസാല ശേഖരം പിടികൂടി.മുപ്പതിനായിരം പാകറ്റുകള്‍ ചാക്കുകളിലാക്കി ഉണക്ക് മീനിനടിയില്‍ വെച്ച് കടത്തുകയായിരുന്ന പാന്‍ മസാല വാഹന പരിശോധനക്കിടെ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ വിദ്യാഗിരി ബജയിലെ അബ്ദുല്ല കുഞ്ഞി(36)യെ അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്, പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ്, സന്തോഷ്, ഗോവിന്ദന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.വി വിനു, കബീര്‍, ശാലിനി എന്നിവരാണ് ഉണ്ടായിരുന്നത്..

Post a Comment
0 Comments