Type Here to Get Search Results !

Bottom Ad

എക്‌സൈസും പോലീസും ഉറക്കത്തില്‍; അതിര്‍ത്തി കടന്ന് മദ്യമൊഴുകുന്നു

evisionnews

കാസര്‍കോട്: (www.evisionnews.in) കേരളത്തിലേക്ക് മദ്യമൊഴുകുന്നത് കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വഴി. പരിശോധനകളില്ലാത്ത ചെക്ക് പോസ്റ്റുകളും നിരവധി ഊടു വഴികളുമുള്ള ജില്ലയിലൂടെയാണ് മദ്യകടത്ത.് 

വാണിജ്യനികുതി വകുപ്പിന്റെ പരിശോധനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ എക്‌സൈസ് ചെക്‌പോസ്റ്റുകള്‍ ഇല്ലാത്തതാണ് മദ്യകടത്ത് സംഘത്തിന് തുണയാകുന്നത്. മദ്യക്കടത്തുസംഘത്തിന്റെ ഇഷ്ടപാതയാണ് അതിര്‍ത്തിമേഖലയിലെ വനാന്തര റോഡുകള്‍. പരിശോധന സംവിധാനങ്ങളേതുമില്ലാത്തതിനാല്‍ മദ്യവണ്ടികള്‍ക്ക് സുഗമമായി അതിര്‍ത്തി കടന്നെത്താം.

പാണത്തൂര്‍, ആദൂര്‍, പെര്‍ള, ബായാര്‍, സ്വര്‍ഗ തുടങ്ങി 14 കേന്ദ്രങ്ങളിലാണ് എക്‌സൈസിന്റേയും പോലീസിന്റേയും പരിശോധനയില്ലാത്തത്. ഇതിന് പുറമെയാണ് നിരവധി ഊടുവഴികള്‍. ഗോവന്‍-കര്‍ണ്ണാടക വിദേശമദ്യമാണ് വ്യാപകമായി കടത്തുന്നത്. മദ്യക്കടത്ത് ഇരച്ചിട്ടും രണ്ട് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 50ല്‍ താഴെയാണ്.

keywords: liquer-to-kerala-via-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad