Type Here to Get Search Results !

Bottom Ad

ബന്തിയോട്ടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്


ബന്തിയോട് (www.evisionnews.in): യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു. പവര്‍ സോപ്പ് ഡീലറും ബന്തിയോട് മള്ളങ്കൈ സ്വദേശിയുമായ ആത്തിഖി (30)നെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് മംഗലാപുരം സ്വദേശി ശിഹാബ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. 

ബുധനാഴ്ച രാവിലെയാണ് ബന്തിയോട് ദേശീയപാതയ്ക്കരികിലുള്ള ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ആത്തിഖിനെ ടാറ്റാ സുമോയിലെത്തിയ സംഘം അക്രമിച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റ ആത്തിഖ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്തിഖും ശിഹാബും തമ്മിലുള്ള ബിസിനസ്സ് സംബന്ധിച്ച പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പറയുന്നു.


Keywords; Kasaragod-news-bandiyod-news-murder-attempt-case

Post a Comment

0 Comments

Top Post Ad

Below Post Ad