Type Here to Get Search Results !

Bottom Ad

സംഘ്പരിവാര്‍ സൂപ്പര്‍ പോലീസായി പോത്തുവേട്ടക്കിറങ്ങി


മംഗളൂരു: (www.evisionnews.in) പബ്ബ് അടിച്ചുപൊളിച്ച് കമിതാക്കളെ ആട്ടിയോടിച്ച് സദാചാര പോലീസായി കുപ്രസിദ്ധി നേടിയ കര്‍ണ്ണാടകയിലെ സംഘപരിവാര്‍ സംഘടനകള്‍ സൂപ്പര്‍ പോലീസായി മൃഗവേട്ടക്കിറങ്ങി പുതിയ ഇടപെടലുകളിലേക്ക്. 

കഴിഞ്ഞ ദിവസം കാര്‍ക്കാളയിലെയും കിന്നിഗോളിയിലേയും സംഘപരിവാരങ്ങള്‍ മുന്തുക്കൂര്‍ എന്ന സ്ഥലത്ത് പറമ്പില്‍ കെട്ടിയിട്ടിരുന്ന പോത്തുകളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ച് ഉഡുപ്പിയിലെ മൃഗങ്ങളെ സൂക്ഷിക്കുന്ന കേന്ദ്രത്തില്‍ പാര്‍പ്പിച്ചാണ് തങ്ങളുടെ ദേശക്കൂറ് പകടിപ്പിച്ചത്. കേരളത്തിലേക്ക് അറവുമൃഗ്ങ്ങളെ എത്തിക്കുന്ന ഇബ്രാഹീമാണ് പറമ്പില്‍ മൃഗങ്ങളെ കെട്ടിയിട്ടിരുന്നത്. സംഭവം സംബന്ധിച്ച് ഇബ്രാഹീം, ഇല്യാസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

ഹിന്ദുജാഗരണ വേദിക, ബജ്‌റംഗദള്‍ നേതാക്കളും പ്രവര്‍ത്തകരും പോത്തുവേട്ടക്കുണ്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പ് മംഗലാപുരത്തെ ഹോംസ്‌റ്റേ അക്രമിച്ച് പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചത് ഹിന്ദുജാഗരണ വേദികളെ പ്രവര്‍ത്തകരാണ്.

keywords: mangalore-buffalo-beef-bjp-hindu
Tags

Post a Comment

0 Comments

Top Post Ad

Below Post Ad