Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിയുടെ ടാബും പണവുമടങ്ങിയ ബാഗ് കവര്‍ന്നു

കാസര്‍കോട് (www.evisionnews.in): ട്രെയിന്‍ യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിയുടെ ടാബും പണവുമടങ്ങിയ ബാഗ് കവര്‍ന്നു. ഡെറാഡൂണ്‍ -കൊച്ചുവേളി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശി അഷിന്‍ തോമസിന്റെ ബാഗാണ് മോഷണം പോയത്. 

അഷിന്റെ കൈയിലുണ്ടായിരുന്ന 6000 രൂപ, ടാബ്, വസ്ത്രങ്ങള്‍ എന്നിവ നഷ്‌പ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ന് ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ബാഗ് മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


Keywords: Kasaragod-news-train-journey-police-kozikkod-news-bag-robbery

Post a Comment

0 Comments

Top Post Ad

Below Post Ad