Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി രൂപീകരിച്ചു


മംഗളൂരു : (www.evisionnews.in) എംഎസ്എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ അഡ്വ പി.കെ ഫിറോസ് രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് മുഖ്യാതിഥിയായിരുന്നു. കേരള സംസ്ഥാന എംഎസ്എഫ് സെക്രട്ടറി അസീസ് കളത്തൂര്‍ പതാക കൈമാറി. അനീസ് കൗസരി മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം അഹമ്മദ് ജോക്കട്ടെ, എകെഎം അഷ്‌റഫ്, എസ് മഹബൂബ് ബാഷ, സയ്യിദ് അഹമ്മദ് ബാഷ, അഡ്വ സുലൈമാന്‍, എം അബ്ബാസ് കുമ്പള, എകെ ഹാരിഫ്, മെട്രോ ശാഹുല്‍ ഹമീദ്, ഇര്‍ഷാദ് മൊഗ്രാല്‍, റഹ്്മാന്‍ ഗോള്‍ഡണ്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മുജീബ് തളങ്കര, അഷ്‌റഫ് കാര്‍ള, അബ്ദുല്‍ റഹ്്്മാന്‍ ബന്തിയോട്, സെഡ്.എ കയ്യാര്‍, അഷ്‌റഫ് കൊടിയമ്മ, കെ അബ്ബാസലി, പി.വൈ ആസിഫ്, അബൂബക്കര്‍ കളക്കമജല്‍, പി.യു ഇസ്മായില്‍, ഉമ്മര്‍ അപ്പോളോ, കെബി മുഹമ്മദ് പ്രസംഗിച്ചു. മുഫീസ് മിത്തബയല്‍ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : നൗഷാദ് മലര്‍ (പ്രസി), അബ്ദുല്‍ സമദ് സാലത്തൂര്‍, സി.കെ തമീം, അസീം നാട്ടക്കല്‍, ജാബിര്‍ കക്കിഞ്ച (വൈസ് പ്രസി), മുഫീസ് മിത്തബയല്‍ (ജന. സെക്ര), ബി.എം സഫ് വാന്‍, ഇര്‍ഫാന്‍ കണ്ണൂര്‍, അസ്ഹറുദ്ദീന്‍ ബെള്ളാര (ജോ. സെക്ര), സാബിത്ത് ഉപ്പിനങ്ങാടി (ട്രഷ).

Keywords: mangalore-msf-dakshina-kannada-unit




Post a Comment

0 Comments

Top Post Ad

Below Post Ad