ന്യൂദല്‍ഹി (www.evisionnews.in): ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കാമെന്ന് അബുദാബി സര്‍ക്കാര്‍ യു.എ.ഇ സന്ദര്‍ശിച്ച മോദിക്ക് ഉറപ്പു നല്‍കിയെന്ന വാര്‍ത്ത പൊളിയുന്നു. വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ക്ഷേത്രത്തിന് സ്ഥലം വാഗ്ദാനം ചെയ്തതായി അറിയിച്ചത്. മാധ്യമങ്ങള്‍ ഇത് ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2013 ല്‍ യു.എ.ഇയിലെ ഒരു മുസ്‌ലിം വ്യവസായി ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ സ്ഥലം വിട്ടു നല്‍കി എന്ന വാര്‍ത്ത 2013 ജൂലായ് ഒന്‍പതിന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സ്ഥലമാണ് മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചെന്ന് പറയുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്വാമി നാരായണ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കി എന്നായിരുന്നു അന്നത്തെ വാര്‍ത്തയിലുള്ളത്. അഞ്ച് ഏക്കര്‍ സ്ഥലമായിരുന്നു അന്ന് ക്ഷേത്രം നിര്‍മിക്കുന്നതിന് വ്യവസായി വിട്ടു നല്‍കിയിരുന്നത്.
മോദിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ട് ദിവസം ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയാല്‍ അലങ്കരിക്കുമെന്നായിരുന്നു മോദി ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പുള്ള പ്രചാരണം. എന്നാല്‍ ഇതും തെറ്റാണെന്ന് തെളിഞ്ഞതിന് തൊട്ട് പിന്നാലെയാണ് പുതിയ വാര്‍ത്ത.
Keywords: National-news-vikas-muslim-temple-

Post a Comment
0 Comments