Type Here to Get Search Results !

Bottom Ad

ചരിത്രങ്ങളിലെ വര്‍ഗീയ സമീപനങ്ങള്‍ അവസാനിപ്പിക്കണം: അല്‍ ഫസ്വാഹ

പുത്തിഗെ:(www.evisionnews.in) സ്വതന്ത്ര്യ സമര ചരിത്രങ്ങളിലെ വര്‍ഗീയ സമീപനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും ചരിത്രങ്ങളുടെ യഥാസ്ഥിതി മനസ്സിലാക്കാന്‍ ചരിത്ര കൃതുകികള്‍ തയ്യാറാകണമെന്നും മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഫസ്വാഹത്തു ത്വലബാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സ്വതന്ത്ര്യ ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.

അബൂബക്കര്‍ കാമില്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ശഹീദ് ഹിമമി ചെണ്ടത്തോടി വിഷയാവതരണം നടത്തി. ചരിത്രങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വേണ്ടി സ്‌കൂള്‍ പാഠ്യ പദ്ധതികളിലടക്കം കൈ കടത്തലുകള്‍ നടത്തുന്ന വര്‍ഗീയ സമീപനങ്ങളാണ് പലപ്പോഴും അധികാരികളുടെ ഭാഗത്ത് നിന്ന് കണ്ട് വരുന്നത്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ സമര്‍ത്ഥനങ്ങള്‍ക്കായി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത ദൂര വ്യാപകമായ ഭവിഷ്യത്തുകള്‍ വിളിച്ചു വരുത്താന്‍ കാരണമായേക്കുമെന്നും സെമിനാര്‍ ഉണര്‍ത്തി. മുഹമ്മദ് അലി സിറാജ് കാമണാല്‍ സ്വാഗതവും മുഹമ്മദ് യാസീന്‍ സാംപ്യ നന്ദിയും പറഞ്ഞു.


keywords :independence-day-communal-issue

Post a Comment

0 Comments

Top Post Ad

Below Post Ad