Type Here to Get Search Results !

Bottom Ad

മുളിയാറില്‍ ലീഗിന് അഭിമാന പോരാട്ടം; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട്‌ സി.പി.എം


ബോവിക്കാനം :(www.evisinnews.in) മുളിയാര്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ലീഗിന് അഭിമാന പോരാട്ടം. വര്‍ഷങ്ങളായി ലീഗിന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്തിന്റെ ഭരണം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ലീഗിന് റിബലുകളാണ് വെല്ലുവിളി ഉയര്‍ത്തി ഭരണം നഷ്ടമാക്കിയത്.

പഞ്ചായത്ത് ഭരണം പിടിക്കാന്‍ ലീഗ് അവസാന തന്ത്രവും എടുക്കുമെന്നാണ്  രാഷ്ട്രീയനിരീക്ഷകര്‍
കരുതുന്നത്. നിലവില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ സിപിഎം 7, മുസ്ലിംലീഗ് 5, കോണ്‍ഗ്രസ്സ് 1, ബി.ജെ.പി 1 ലീഗ് വിമതര്‍ 1 എന്നതാണ് കക്ഷി നില. നഷ്ടപെട്ട പൊവ്വല്‍ അടക്കമുള്ള വാര്‍ഡുകള്‍ പിടിച്ചെടുക്കാനാണ് ലീഗ് തന്ത്രങ്ങള്‍ മെനയുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ചില അഭിപ്രായ ഭിന്നതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നവര്‍ തിരിച്ച് വന്നതായും 8 വാര്‍ഡുകള്‍ മുസ്ലിം ലീഗ് നേടി യു.ഡി.എഫ് പഞ്ചായത്ത് ഭരിക്കുമെന്നും മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. ഷാഫി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.

എല്‍.ഡി.എഫ്‌ ഭരണ സമിതി തികഞ്ഞ പരാജയമാണ്. മുന്‍ യു.ഡി.എഫ് ഭരണ സമിതി ആസൂത്രണം ചെയ്ത പദ്ധതികള്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണ സമിതി നടപ്പിലാക്കിയത്.നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് നടന്ന വികസനം മാത്രമാണ് പറയാനുള്ളത്. മുളിയാര്‍ പഞ്ചായത്തിന്റെ മുഖഛായ മാറുന്ന പദ്ധതികളൊന്നും നിലവിലുള്ള ഭരണ സമിതിക്ക് നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും എ.ബി ഷാഫി ആരോപിച്ചു.

എസ്.ഡി.പി.ഐ പോലുള്ള നവ രാഷ്ട്രിയ സംഘടനകള്‍ മുളിയാറില്‍ ലീഗിന് ഒരു നിലക്കും ഭീഷണിയല്ല.സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്ക് പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്കു നടക്കുന്നുണ്ട്. സ്വന്തം അണികളെ പിടിച്ചു നിര്‍ത്താന്‍ പോലും സി.പി.എമ്മിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ്, ഭവന പദ്ധതി, കുടുംബ ശ്രീ പദ്ധതികള്‍ പൂര്‍ണ്ണമായും പരാജയമാണ്. മുളിയാര്‍ പഞ്ചായത്തിലെ പ്രധാന കവലകളില്‍ പോലും ഇപ്പോള്‍ തെരുവ് വിളക്ക് പ്രകാശിക്കുന്നില്ല. ഭരണ സമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ തന്നെ സ്വരചേര്‍ച്ചയില്ലെന്നും ഭരണ സമിതി അധികാരമേറ്റെടുത്തത് മുതല്‍ ഭിന്നിപ്പാണെന്നും ലീഗ് നേതാവ് ആരോപിച്ചു.

പഞ്ചായത്ത് ഓഫീസിലെ സേവനങ്ങള്‍ ഇ-സേവനങ്ങള്‍ കാര്യക്ഷമമായ ഈ കാലത്തും മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായും കഴിഞ്ഞ എല്‍.ഡി.എഫ് ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്നും പ്രസിഡണ്ടിന്റെ വാര്‍ഡില്‍ പോലും സി.പി.എമിന് കനത്ത പരാജയം ഉണ്ടാകുമെന്നും എ.ബി ഷാഫി പറഞ്ഞു
ലീഗ് നേതാവിന്റെത്  കേവലം രാഷ്ട്രിയ പ്രേരിതമായ ആരോപണം മാത്രമെന്ന് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഭവാനി പ്രതികരിച്ചു. റിബലുകളുടെ ശല്യവും അനൈക്യവും രൂക്ഷമായ യു.ഡി.എഫ് ക്യമ്പില്‍ കനത്ത പരാജയമാണ് കാത്തിരിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ മേഖലയായ മുളിയാറില്‍ നബാര്‍ഡിന്റെ സഹയത്തോടെ 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. അംഗനവാടികള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം  പണിയാനും  മുളിയാറില്‍ ബഡ്‌സ് സ്‌ക്കൂള്‍ പണിയാനും സാധിച്ച്ത് വന്‍ നേട്ടമാണ്.

പട്ടികജാതി കോളനിയില്‍ മുന്നേറ്റം എന്ന പേരില്‍ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയും വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു. ആംബുലന്‍സ്‌ അടക്കമുള്ള സൗകര്യം ഒരുക്കി മികച്ച പാലിയേറ്റിവ് കെയര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതും നേട്ടം തന്നെ.

പാണൂര്‍ ,കോട്ടുര്‍, ചാത്തനടുക്കം മുളിയാര്‍, ഇരിയണ്ണി, ചാപ്പാടി, പൊവ്വല്‍ , മൂലടുക്കം വാര്‍ഡുകള്‍ സി.പി.എമ്മിന് ലഭിക്കുമെന്ന് പി. ഭവാനി പറഞ്ഞു . കര്‍ഷകര്‍ക്ക് മികച്ച രീതിയിലുള്ള വളങ്ങള്‍ വിതരണം നടത്തി ഭരണം കര്‍ഷകീയമാക്കാന്‍ സാധിച്ചെന്ന് പ്രസിഡണ്ട് പറഞ്ഞു

സി.പി.എമ്മിന്റെ ചില വാര്‍ഡുകള്‍ പിടിച്ചെടുക്കുമെന്നും മുളിയാറില്‍ നിലവുലുള്ള ഒരു സീറ്റിന് പുറമെ മൂന്ന് സീറ്റുവരെ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു.
ഇ-വിഷന്റെ ഇലക്ഷന്‍ ചാറ്റായ വോട്ട്‌സ്ആപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍ .

Post a Comment

0 Comments

Top Post Ad

Below Post Ad