കാസര്‍കോട്: അന്താരാഷ്ട്ര അറബിക് സര്‍വകലാശാല കേരളത്തില്‍ എന്തുവിലകൊടുത്തും നേടിയെടുക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും അതിനായി എസ്.കെ.എസ്.എസ്.എഫ് മുന്നിട്ടിറങ്ങിയത് അഭിനന്ദാര്‍ഹമാണെന്നും പ്രമുഖ വ്യവസായിയും കെ.എം.സി.സി നേതാവുമായ യഹ് യ തളങ്കര പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനയോഗവുമായി നടത്തുന്ന മുഖ്യമന്ത്രിക്കുള്ള ഒരുലക്ഷം ഇ- മെയില്‍ എസ്.എം.എസ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരെ സ്വാഗതം പറഞ്ഞു. തളങ്കര വലിയ ജുമാഅത്ത്് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ മദനി, ഹമീദ് തായലങ്ങാടി, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹനീഫ് മൗലവി ഉളിയത്തടുക്ക, പി.എച്ച് അസ്്ഹരി, റഷീദ് മൗലവി ചാലക്കുന്ന്, സലീം ബെദിര, ഇര്‍ഷാദ് ഹുദവി ബെദിരെ, ബഷാല്‍ തളങ്കര, ഇല്യാസ് ഹുദവി, ഹസൈനാര്‍ മൗലവി കന്തല്‍, ശിഹാബുദ്ദീന്‍ അണങ്കൂര്‍, അഷ്ഫാഖ് തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.
key words;arabic-univercity-yahya-thalangara-statement

Post a Comment
0 Comments