Type Here to Get Search Results !

Bottom Ad

ചീഫ് സെക്രട്ടറിയെ തളക്കണം : യൂത്ത് ലീഗ്


കോഴിക്കോട് :(www.evisionnews.in) ചീഫ് സെക്രട്ടറി അനാവശ്യ വിഷയങ്ങളിൽ തലയിടേണ്ടതില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ പി എം സാദിഖലി . സർക്കാർ നയങ്ങളിൽ അഭിപ്രായം പറയേണ്ടത് ഗുമസ്തന്മാരല്ല. സർക്കാർ ഗുമസ്തന്മാർ അവരുടെ പണി ചെയ്താൽ മതി. ചീഫ് സെക്രട്ടറിയെ തളക്കുന്നതിന് ഭരണ നേന്ത്രിത്വം ഇനിയും മുന്നോട്ട് വരണം. നിരന്തരം നിരുത്തരവാദപരമായ പ്രസ്താവനകളുമായി ഇദ്ദേഹം രംഗപ്രവേശം ചെയ്യുകയാണ് . സർക്കാരിന്റെ നയപരമായ വിഷയങ്ങളിൽ അഭിപ്രായം പറയാൻ ആരാണ് ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയത്? ഐ എ എസിന്റെ വില കളയുംവിധമാണ് ചീഫ് സെക്രട്ടറി പലപ്പോഴും പെരുമാറുന്നത്. പ്രായോഗിക പരിജ്ഞാനവും സാമാന്യബോധവും ഒട്ടുമില്ലതെയാണ് ഇദ്ദേഹം സംസാരിച്ച് കൊണ്ടിരിക്കുന്നത്. അറബിക് സർവ്വകലശാലയെ എതിർക്കാൻ സംസ്കൃത സർകലാശാല ഒട്ടും ഗുണം ചെയ്തില്ലെന്ന ചീഫ് സെക്രട്ടറിയുടെ വാദം എന്തിന്റെ അടിസ്ഥാനത്തിലാണ്? നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും തൊട്ടറിയാതെ പാശ്ചാത്യ സങ്കൽപ്പങ്ങൾക്ക് മാത്രം അടിമപ്പെടുന്നവരുടെ മനോഭാവമാണ് ചീഫ് സെക്രട്ടറി പ്രകടിപ്പിക്കുന്നത്. വേദ ഭാഷയായ സംസ്കൃതത്തിന് ഇന്ത്യയിൽ അല്ലാതെ എവിടെയാണ് സർവ്വകലാശാല ഉണ്ടാക്കുക? അറബിയെ കേവലം ഒരു വൈദേശിക ഭാഷയായി കാണുന്ന ചീഫ് സെക്രട്ടറിക്ക് ആ ഭാഷയും നമ്മുടെ ചരിത്രാതീത കാലവും സംസ്കാരവും തമ്മിലുള്ള പൊക്കിൾകൊടി ബന്ധത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല.

കേരളത്തിൽ മലയാളം കഴിഞ്ഞാൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷയോടൊപ്പം തന്നെ എഴുതുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഭാഷയാണ്‌ അറബി. ഇവിടെ ചൈനീസ് ഭാഷക്കും പ്രാമുഖ്യം വേണമെന്ന് ചീഫ് സെക്രട്ടറി പറയുമ്പോൾ ആരും ഒന്ന് ചിരിച്ചു പോവും. അറബിക് സവ്വകലാശാലയെ കേവലം ഒരു ഭാഷാ സർവ്വകലാശാലയായി സങ്കല്പ്പിക്കുന്നതിന് പകരം അതിന്റെ അന്തർദേശീയമായ വൈജ്ഞാനിക തലങ്ങലെക്കുറിച്ചുള്ള അവബോധമാണ് ആദ്യം വേണ്ടത്. അടിക്കടി മാധ്യമങ്ങളിൽ സ്വയം പ്രത്യക്ഷപ്പെടുന്ന ചീഫ് സെക്രട്ടറിയുടെ ശൈലി ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ചീഫ് സെക്രട്ടറിയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം ഭരിക്കുന്നവർ നിർവ്വഹിക്കുക തന്നെ വേണമെന്ന് സാദിഖലി തുടർന്നു.

key words;myl;keralala-against-chif-sectry
Tags

Post a Comment

0 Comments

Top Post Ad

Below Post Ad