Type Here to Get Search Results !

Bottom Ad

വിധവകളായ സഹോദരികള്‍ക്ക് വീടൊരുക്കി എം. എച്ച്. വൈ. എസ്. കോപ്പ


വിദ്യാനഗര്‍: (www.evisionnews.in)  ജീവകാരുണ്യരംഗത്ത് യുവത്വത്തിന്റെ കയ്യൊപ്പുമായി രൂപീകരിച്ച വിദ്യാനഗര്‍ കോപ്പയിലെ മിസ്ബാഹുല്‍ ഹുദാ യുവജന സംഘം നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. മറിയുമ്മ-ഫാത്വിമ എന്നീ രണ്ട് സഹോദരിമാര്‍ക്ക് ഒരു വീട് എന്ന സ്വപ്‌നം സഫലീകരിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തനത്തിന്റെ പത്താം വര്‍ഷത്തില്‍ എം. എച്ച്. വൈ. എസ് കൈകോര്‍ക്കുന്നത്. അംഗനവാടിയില്‍ ഹെല്‍പ്പര്‍മാരായി ജോലി ചെയ്യുകയാണ് ഈ രണ്ട് സഹോദരിമാരും. പന്നിപ്പറയിലെ വാടകക്വാട്ടേഴ്‌സിലാണ് താമസം. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുച്ചമായ തുക വാടകയും വൈദ്യുതി ബില്ലും കൊടുക്കുമ്പോഴേക്കും തീര്‍ന്നുപോകുന്നു. 

മറിയുമ്മയുടെ ഭര്‍ത്താവ് 30 വര്‍ഷം മുമ്പ് മരണപ്പെട്ടു. ഒരു പെണ്‍കുട്ടി ജനിച്ചതിന് ശേഷം ഫാത്വിമയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. വാര്‍ധക്യത്തോട് അടുക്കുമ്പോഴും ജീവിക്കാന്‍ വേണ്ടി ജോലിയെടുക്കുന്ന, ഭക്ഷണച്ചിലവുകള്‍ കണ്ടെത്താന്‍പോലും കഷ്ടതയനുഭവിക്കുന്ന ഈ വിധവാ സഹോദരിമാരുടെ ദുരിതം കണ്ടറിഞ്ഞ മിസ്ബാഹുല്‍ ഹുദാ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്നോട്ട് വരുകയായിരുന്നു. 

സര്‍ക്കാരില്‍നിന്ന് കിട്ടിയ മൂന്ന് സെന്റ് സ്ഥലത്ത് കല്ലക്കട്ടയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് 2.30 ലക്ഷത്തോളം രൂപം സ്വരൂപിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഇനിയും രണ്ട് ലക്ഷത്തോളം രൂപ ആവശ്യമായിവരും. അത് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘടന എന്ന് ഭാരവാഹികള്‍ പറഞ്ഞു. 

ഇതിനുപുറമെ അഞ്ച് പേര്‍ക്ക് മംഗല്യനിധിയിലൂടെ ധനസഹായവും, റമദാന്‍ മാസത്തില്‍ അമ്പതോളം കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകളും കരിയര്‍ ഡവലപ്‌മെന്റ് ക്ലാസുകളും മിസബാഹുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങളാണ്. 

സിദ്ദീഖ് കോപ്പയാണ് പ്രസിഡന്റ്, കമാല്‍(സെക്രട്ടറി), മജീദ്(ട്രഷറര്‍) എന്നിവരാണ് എം. എച്ച്. വൈ. എസിന്റെ ഭാരവാഹികള്‍. 

keywords: mhys-kopa-welfare-help-build-house

Post a Comment

0 Comments

Top Post Ad

Below Post Ad