Type Here to Get Search Results !

Bottom Ad

പട്ടേല്‍ സമരം രാജ്യവ്യാപകമാക്കും: ഹര്‍ദിക് പട്ടേല്‍


ന്യൂഡല്‍ഹി: (www.evisionnews.in) ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് പട്ടേല്‍ സംവരണസമരസമിതി കണ്‍വീനര്‍ ഹര്‍ദിക് പട്ടേല്‍. നിലവില്‍ സംവരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ജാട്ട്, ഗുജ്ജാര്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് ന്യൂഡല്‍ഹിയില്‍ എത്തിയതായിരുന്നു ഹാര്‍ദിക് പട്ടേല്‍.

ഡല്‍ഹിയിലെ പ്രധാന പട്ടേല്‍ നേതാക്കളെ ഇന്ന് ഹര്‍ദിക് കാണും. ഗുജറാത്ത് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും കണ്ടു സംസാരിക്കന്‍ ശ്രമിക്കുകയാണെന്നും 22കാരനായ ഹര്‍ദിക് പറഞ്ഞു. 

ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടെങ്കിലും ഇന്ന് പൊതുവേ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച രക്ഷാബന്ധന്‍ ആഘോഷത്തിനായി അഹമ്മദാബാദില്‍ കര്‍ഫ്യൂ ഇളവ് ചെയ്തിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പേരുള്ള ഗുജറാത്തിന് 25,000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കലാപം വരുത്തിവെച്ചത്.

മുതിര്‍ന്ന മന്ത്രിമാരായ നിതിന്‍ പട്ടേല്‍, രജനികാന്ത് പട്ടേല്‍ എന്നിവരുടെയടക്കം 16 ബി.ജെ.പി. നേതാക്കളുടെ വീടുകള്‍ കലാപത്തിനിടെ ആക്രമിക്കപ്പെട്ടു. എങ്കിലും ഒക്ടോബറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്നും ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

keywords :hardic-order-to-spread-protest-reservation

Post a Comment

0 Comments

Top Post Ad

Below Post Ad