മഞ്ചേശ്വരം:(www.evisionnews.in) മീഞ്ച പഞ്ചായത്തിലെ ഏക മലയാളം സ്‌കൂളില്‍ നിന്ന് ഭാഷാ പഠനം പടിയിറങ്ങുന്നു. ആര്‍. എം. എസ്. എയുടെ പുതിയ ഉത്തരവാണിത്. ഇതോടെ കടമ്പാര്‍ ഹൈസ്‌കൂളിലെ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടി. പഠനത്തിന് ഏക ഭാഷാമാധ്യമം സ്വീകരിക്കണമെന്നും അഞ്ച് അധ്യാപകര്‍ക്കുമാത്രം വേതനം നല്‍കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത് ഭാഷാ ന്യൂനപക്ഷമേഖലയിലെ മലയാളം കുട്ടികളുടെ ഭാഷാ വിധരണത്തെ അപകടത്തിലാക്കും.
2011-ല്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയിനനുവദിച്ച 17-ഓളം സ്‌കൂളുകളിലൊന്നാണ് കടമ്പാര്‍ ഹൈസ്‌കൂള്‍. വേണ്ടത്ര അധ്യാപകരെ നിയമിക്കാത്തതിനാല്‍ പലപ്പോഴും പഠന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു.
അപ്പോഴെല്ലാം പി. ടി. എയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഈ സ്‌കൂളിലെ മലയാളം മീഡിയത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ ഇവിടെ കന്നഡ മീഡിയ മാത്രമേ ആര്‍. എം. എസ്. എ അംഗീകരിച്ചിട്ടുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. നിലവിലെ പത്താം ക്ലാസിലെ 22 കുട്ടികള്‍ ഉള്‍പ്പെടെ അറുപതോളം കുട്ടികളാണ് ഹൈസ്‌കൂള്‍ മലയാളം വിഭാഗത്തില്‍ പഠിക്കുന്നത്.
keywords: manjeshwar-high-school-meenja-language-malayalam

Post a Comment
0 Comments