മംഗളൂരു: (www.evisionnews.in)നഗരത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് നിന്ന് വാങ്ങിയ ഫ്രൂട്ട്ജാമില്‍ കുപ്പിക്കഷണം കണ്ടെത്തി. നാഗൂരിയില്‍ താമസിക്കുന്ന വിനയ എന്ന വീട്ടമ്മ സ്പാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ കിസാന്‍ കമ്പനിയുടെ ജാമിലാണ് കുപ്പിക്കഷണം കണ്ടെത്തിയത്. കുപ്പിയിലെ ജാം മുക്കാല്‍ ഭാഗത്തോളം ഉപയോഗിച്ച് കഴിഞ്ഞപ്പോഴാണ് തീപ്പെട്ടിയുടെ വലിപ്പത്തിലുള്ള കുപ്പിക്കഷണം കണ്ടെത്തിയത്. ബാക്കിയുള്ള ജാമും കുപ്പിക്കഷ്ണവും അതേനിലയില്‍ ഇതിന്റെ ഉല്‍പാദകരെ കാണിക്കാനിരിക്കുകയാണ് വിനയ. 2015 മെയ് മൂന്നിനാണ് ജാം നിര്‍മ്മിച്ച തീയതിയായി കാണിച്ചിട്ടുള്ളത്.
keywords: manglore-jam-glass-piece-found

Post a Comment
0 Comments