കാസര്‍കോട് :(www.evisionnews.in)നഗരസഭയ്ക്ക് സമീപമുള്ള ടൗണ്‍ഹാളിന്റെ നവീകരണം അന്തിമഘട്ടത്തില്‍. നവീകരണം ഈ മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് നഗരാസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള പറഞ്ഞു. നവീകരണം പൂര്‍ത്തിയാകുന്നതോടെ പൊതുപരിപാടികള്‍ക്കും യോഗങ്ങള്‍ക്കും ഹാള്‍ വിട്ടു നല്‍കും.
നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പാണ് നവീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഈ കെട്ടിടത്തിന് നവീകരണത്തിന്റെ ഭാഗമായി തറ ടൈല്‍സ് പാകുകയും മേല്‍ക്കൂര അലുമിനിയം സീലിംഗ് ഉറപ്പിച്ച് ഭദ്രമാക്കുകയും മുറ്റം ഇന്റര്‍ലോക്ക് ചെയ്യുകയും സ്റ്റേജ്, ഗ്രീന്‍ റൂം, ടോയ്‌ലറ്റ് എന്നിവ നവീകരിക്കുകയും ചെയ്തു. 14000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുളള ഹാളില്‍ സൗണ്ട് പ്രൂഫ് സിസ്റ്റവും സജ്ജീകരിച്ചു. മുമ്പ് 750 പേര്‍ക്കുളള ഇരിപ്പിടസൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നത് ആയിരമാക്കി ഉയര്‍ത്തി. മുനിസിപ്പാലിറ്റിയുടെ 60 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്.

Post a Comment
0 Comments