തിരുവനന്തപുരം:(www.evisionnews.in) ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഓപറേഷന്‍ അനന്തയുടെ ഭാഗമായാണ് ഓട കയ്യേറി നിര്‍മ്മിച്ച ഹോട്ടല്‍ പൊളിക്കാന്‍ എ.ഡി.എം ഉത്തരവിട്ടത്.
എന്നാല്‍ ബാര്‍കോഴ കേസിന് നേതൃത്വം നല്‍കിയതിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ധനമന്ത്രി കെ. എം മാണിയെയും വട്ടം കറക്കിച്ചതിനുള്ള പ്രതികാരമായാണ് എ. ഡി. എമ്മിന്റെ ഉത്തരവിനെ ചില കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.
കിഴക്കേ കോട്ടയിലുള്ള രാജധാനി എന്ന കെട്ടിടം 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. ഓടയുടെ മുകളില്‍ നിര്‍മ്മിച്ച ഭാഗമാണ് പൊളിച്ചുനീക്കുക.
കെട്ടിടം സ്ഥിതി ചെയ്യുന്നത് തെക്കനംകര കനാല്‍ കൈയേറിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് ഓപറേഷന്‍ അനന്ത രൂപീകരിച്ചിരുന്നത്.
നേരത്തെ രണ്ട് തവണ ബിജു രമേശിന് നോട്ടീസ് നല്‍കിയിരുന്നു. എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്.
keywords: mani-bar-biju-hoter-raze-order-from-adm

Post a Comment
0 Comments