Type Here to Get Search Results !

Bottom Ad

സൗദിയിലും സമരം തുടങ്ങി; മത്സ്യം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം


ജിദ്ദ: (www.evisionnews.in) വിദേശ വസ്ത്ര ബഹിഷ്‌കരണവും നികുതി നിഷേധ സമരങ്ങളും ഉപ്പു കുറുക്കിയുള്ള പ്രതിഷേധവുമെല്ലാം സമര ചരിത്രത്തിലെ ഇന്ത്യന്‍ മാതൃകകളാണ്. എന്നാല്‍ സൗദിയില്‍ നിന്നിതാ പുതിയ വാര്‍ത്ത. രാജ ഭരണം തുടരുന്ന ഇന്നാട്ടിലെ ജനങ്ങളോട് മത്സ്യം ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. 

സൗദിയില്‍ മത്സ്യ വില വര്‍ധിക്കുന്നതിനെതിരെയുള്ള സമരമുറയാണിത്. ഫേസ്ബുക്കിലൂടെയാണ് മത്സ്യം ബഹിഷ്‌കരിക്കുന്നതിനുള്ള ആഹ്വാനം വന്നിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് രാജ്യത്ത് മത്സ്യത്തിന് വില വര്‍ധിപ്പിക്കുന്നതെന്നാണ് ആഹ്വാനത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്.

'അത് നശിച്ചു പോയ്‌ക്കോട്ടെ' എന്ന മുദ്രാവാക്യത്തോടെയാണ് മത്സ്യം ബഹിഷ്‌കരിക്കുന്നത്. ചെവ്വാഴ്ചയാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വലിയ രീതിയില്‍ മത്സ്യത്തിന് വില വര്‍ധിപ്പിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നു.

കുത്തക മുതലാളിമാരും വലിയ കമ്പനികളും മത്സ്യമാര്‍ക്കറ്റില്‍ പിടിമുറുക്കുന്നതാണ് മത്സ്യ വില വര്‍ധനയ്ക്ക് കാരണമെന്നും സാധാരണ ഉപഭോക്താക്കളില്‍ നിന്ന് വലിയ വില ഈടാക്കുന്ന ഇവര്‍ മത്സ്യം മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റിയയക്കുകയാണ് ചെയ്യുന്നതെന്നും സമരത്തിന് ആഹ്വാനം ചെയ്തവര്‍ പറയുന്നു. കുവൈത്തിലേക്കാണ് കൂടുതലായും മത്സ്യം കയറ്റിയയക്കുന്നതെന്നും അവര്‍ പറഞ്ഞു.

keywords: fish-ban-order-saudi-by-facebook

Tags

Post a Comment

0 Comments

Top Post Ad

Below Post Ad