Type Here to Get Search Results !

Bottom Ad

ദാവൂദ് ഇബ്രാഹിമിന്റെ മരുമകന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ മകള്‍


ന്യൂഡല്‍ഹി: (www.evisionnews.in)ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹീമിനെ കുറിച്ചുള്ള പുതിയ ചിത്രങ്ങളും വിവരങ്ങളുമായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചു. 

ദാവൂദ് തങ്ങളുടെ രാജ്യത്തില്ലെന്ന വാദത്തില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നതിനുള്ള തെളിവ് ഇന്ത്യക്ക് കിട്ടിയത്. വര്‍ഷങ്ങളായി മുഖ്യധാരയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രവും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 വര്‍ഷത്തിന് ശേഷമാണ് ദാവൂദിന്റെ ചിത്രം പത്രം പുറത്തുവിട്ടത്. 

ദാവൂദ്, ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖ്, മകന്‍ മൊയീന്‍ നവാസ്, പെണ്‍മക്കളായ മഹ്‌റൂക്, മെഹ്‌റീന്‍, മാസിയ എന്നിവര്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് നിലവില്‍ താമസമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ദാവൂദിന്റെ മകളായ മഹ്‌റൂകിനെ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദാണ്.

ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള 2015 ഏപ്രില്‍ മാസത്തിലെ ടെലഫോണ്‍ ബില്ലും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിലുള്ള വിലാസവും കറാച്ചിയിലേതാണ്. ഇതിന് പുറമെ, ദാവൂദിന്റെ കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്കും ദുബായില്‍ നിന്ന് തിരികെ പാക്കിസ്ഥാനിലേക്കും ഈ വര്‍ഷം ഒട്ടേറെത്തവണ യാത്ര ചെയ്തതിന്റെ തെളിവുകളുമുണ്ട്. ദാവൂദിന്റെ പാക്കിസ്ഥാനി പാസ്‌പോര്‍ട്ടിന്റെ ചിത്രവും ലഭിച്ചിട്ടുണ്ട്. ദാവൂദ് പാക്കിസ്ഥാനില്‍ത്തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്ന തെളിവുകളാണിവ.

keywords: davud-ibrahim-mumbai-attack-criminal-pak-terrorist

Post a Comment

0 Comments

Top Post Ad

Below Post Ad