Type Here to Get Search Results !

Bottom Ad

തെളിവുകളില്ലാതെ മൂന്ന് എടിഎമ്മുകളില്‍ നിന്ന് കവര്‍ച്ച: ഹൈടെക് കള്ളന്‍ കാസര്‍കോട്ട്‌ പിടിയില്‍


കാസര്‍കോട്: (www.evisionnews.in) സമര്‍ത്ഥമായി എ.ടി.എമ്മുകളില്‍ നിന്ന് പണം മോഷ്ടിച്ച ടെക്‌നീഷ്യന്‍ പിടിയില്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ടി.എം കമ്പനിയുടെ സര്‍വീസ് എഞ്ചിനീയറായ ആലുവ സ്വദേശി സി.ജി.വിനോദാ (25)ണ് പിടിയിലായത്. ബദിയടുക്കയിലെ ഒരു എ.ടി.എമ്മില്‍ നടന്ന കവര്‍ച്ച അന്വേഷിക്കുന്നതിനിടെ സര്‍വീസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെത്തിയ വിനോദിനെ ചോദ്യം ചെയ്യുന്നതപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം പുറത്തുവന്നത്.

ബാങ്കുകള്‍ക്ക് എ.ടി.എം. മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊടുക്കുന്ന കൊച്ചി ആസ്ഥാനമായ സ്ഥാപനത്തിന്റെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ സര്‍വീസിങ് ചുമതലയുള്ള ടെക്‌നീഷ്യനാണ് വിനോദ്. എ.ടി.എം മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ ഡിജിറ്റല്‍ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് മെഷീന്‍ തുറക്കുന്നത്. ഇങ്ങനെ ചെയ്യുന്ന സമയം മാനേജര്‍മാര്‍ അടിക്കുന്ന പാസ് വേഡുകള്‍ ഓര്‍മിച്ചുവെച്ച ശേഷമാണ് വിനോദ് മോഷണം നടത്തുന്നത്. 

കാസര്‍കോട് ബദിയഡുക്കയിലെ കാനറ ബാങ്ക് എ.ടി.എമ്മില്‍നിന്നും മെയ്മാസം 15ന് ഒരുലക്ഷം രൂപ മോഷണംപോയ സംഭവത്തില്‍ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ്വിനോദ് പിടിയിലാവുന്നത്. ഇവിടെ എടിഎം കരാറ് പരിഹരിക്കാന്‍ വന്നിരുന്നതായും മാനേജര്‍ പറയുന്നു. എടിഎം മെഷീന്റെ ഡിജിറ്റല്‍ പാസ് വേഡ് ഉപയോഗിച്ചാണ് കവര്‍ച്ച നടത്തുന്നതെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

2014 ജൂണില്‍ കാഞ്ഞങ്ങാട്ടെ എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ നിന്നും രണ്ടുലക്ഷം രൂപ കവര്‍ന്നതും താനാണെന്ന് വിനോദ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ വഞ്ചനക്ക് കേസെടുത്തിരുന്നു. 2015 മാര്‍ച്ചില്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഉദിനൂരിലെ എ.ടി.എമ്മില്‍നിന്നും അരലക്ഷം രൂപ കവര്‍ന്നതും ഇയാളെണെന്നാണ് പോലീസ് പറയുന്നത്. വിനോദിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കാസര്‍കോട് സി.ഐ. പി.കെ.സുധാകരന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. രത്‌നാകരനും സംഘവുമാണ് കേസ് അന്വേഷികകുന്നത്.


Keywords: Kasaragod-news-hitech-robbery-

Post a Comment

0 Comments

Top Post Ad

Below Post Ad