മംഗളൂരു:(www.evisionnews.in) ബി. പി. എല്‍ റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട ആളുകളുടെ ചികിത്സാ ചിലവിന്റെ പേരില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഉടമകളെ പീഡിപ്പിക്കുന്നുവെന്ന് പമ്പുവെല്ലിലെ ഇന്ത്യാന ആശുപത്രി മാനേജിംങ് ഡയറക്ടര്‍ ഡോ. യൂസുഫ് കുമ്പള പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കര്‍ണ്ണാടക സര്‍ക്കാറിന്റെ വാജ്‌പേയ് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ചില സമ്പന്നര്‍ ദുരുപയോഗം ചെയ്ത് ആശുപത്രി ഉടമകള്‍ക്കെതിരായി പരാതികള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനം താറുമാറാക്കുകയാണെന്നും ഡോ. യൂസുഫ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച മുഹമ്മദ് ശരീഫ് എന്നയാളെ ഹൃദയാഘാതത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ആശുപത്രിയില്‍ പ്രത്യേക മുറിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കും മറ്റു അനുബന്ധ ചികിത്സക്കുമായി 1.30 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടിവെക്കാനും രോഗിയുടെ ബന്ധുക്കള്‍ തയ്യാറായി. ശസ്ത്രക്രിയ അടിയന്തിരമായതിനാല്‍ അത് നിര്‍വ്വഹിക്കുകയും ചെയ്തു.
പിറ്റേദിവസമാണ് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ശസ്ത്രക്രിയക്ക് വിധേയനായത് ബി. പി. എല്‍ കാര്‍ഡിലെ അംഗമാണെന്നും ഇയാള്‍ക്ക് വാജ്‌പേയ് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നും ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടത്. ശസ്ത്രക്രിയയുടെ ചിലവിലേക്ക് ചില്ലിപൈസ തങ്ങളില്‍ നിന്ന് കിട്ടില്ലെന്നും അവര്‍ മുന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ആരോഗ്യ വകുപ്പിനും മറ്റും പരാതി നല്‍കി ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പാനലില്‍ നിന്ന് തങ്ങളുടെ ആശുപത്രിയെ പുറത്താക്കുകയുമായിരുന്നു.
സത്യം ഇതായിരിക്ക ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ വ്യാജപ്രചരണം നടത്തുന്നതെന്ന് ഡോ. യൂസുഫ് കുമ്പള പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ശരീഫ് പറഞ്ഞു.
keywords: manglor-hospital-deceive-cheat-by-people

Post a Comment
0 Comments