പെരിയ: (www.evisionnews.in)അയല്‍വാസിയായ യുവതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കാണപ്പെട്ട മദ്രസാധ്യാപകനെ നാട്ടുകാര്‍ ചേര്‍ന്ന് പൊതിരെ തല്ലി. ക്വാര്‍ട്ടേഴ്‌സ് വളഞ്ഞായിരുന്നു നാട്ടുകാരുടെ ഇടപെടല്‍. ക്ലായിക്കോട് സ്വദേശിയായ മദ്രസാധ്യാപകനാണ് കുണിയയിലെ വാടക വീട്ടില്‍ പെട്ടുപോയത്.
ക്ലായിക്കോടെ വീട് പൂട്ടി കുണിയയിലെ വാടക ക്വാട്ടേഴ്‌സില്‍ അടുത്ത കാലത്താണ് മദ്രസാധ്യാപകന്‍ താമസം തുടങ്ങിയത്. ഉംറക്ക് പോകുന്നവരുടെ ടീമിന്റെ ലീഡറാണ് ഇദ്ദേഹം. ഉംറാടീമിലെ അംഗമായ കുണിയ സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ട യുവാവ് മൊബൈല്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു. പിന്നീടാണ് താമസം കുണിയയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും അധ്യാപകന്‍ ബന്ധുവീട്ടില്‍ പറഞ്ഞയച്ചു. ഈ സമയത്താണ് അയല്‍വാസിയായ യുവതി ക്വാട്ടേഴ്‌സിലെത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ക്വാട്ടേഴ്‌സ് വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.
keywords: madrasa-teacher-with-strange-women-beat

Post a Comment
0 Comments