Type Here to Get Search Results !

Bottom Ad

ബംഗളൂരു കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ബി. ജെ. പി. മുന്നില്‍

ബംഗളൂരു:(www.evisionnews.in)  ശനിയാഴ്ച ബംഗളൂരു കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പി മുന്നേറുന്നു. തിരഞ്ഞെടുപ്പില്‍ ബി. ജെ. പി 86 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തൊട്ടുപിന്നില്‍ 68സീറ്റുകളില്‍ കോണ്‍ഗ്രസും 12 സീറ്റുകളില്‍ ജനദാദള്‍ എസും ലീഡ് ചെയ്യുന്നുണ്ട്. 

സ്വതന്ത്രരടക്കം എഴുപേര്‍ ലീഡ് ചെയ്യുന്നു. കോര്‍പറേഷന്‍ ഭരണം ബി. ജെ. പിക്കായിരിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. ആകെ 198 സീറ്റുകളാണ് കൗണ്‍സിലിലുള്ളത്. ഇതില്‍ ഒരു സീറ്റില്‍ ബി. ജെ. പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1121 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 

keywords: election-banglore-2015

Tags

Post a Comment

0 Comments

Top Post Ad

Below Post Ad