മേല്‍പറമ്പ് (www.evisionnews.in): ചന്ദ്രഗിരി ക്ലബ്ബ് 25-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ചന്ദ്രഗിരി യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ടി.ആര്‍ പ്ലാഗ് ഓഫ് ചെയ്തതോടു കൂടി തുടക്കമായി.
ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന സമാപനസമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ മുഖ്യാതിഥിയായിരിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഇ. ച്രേശഖരന്‍ എം.എല്‍.എ തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
ചടങ്ങില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ചന്ദ്രഗിരി കാരുണ്യസ്പര്‍ശം വിതരണവും നടക്കും. സമൂഹത്തിലെ വിവിധ മേഖലയിലെ 25 വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന കലാവിരുന്നില്‍ പട്ടുറുമാല്‍, മൈലാഞ്ചി റിയാലിറ്റി ഷോ ഫെയിമുകള്‍ പങ്കെടുക്കും.
Keywords: Kasaragod-news-melparamb-chandrigiri-club-inagu

Post a Comment
0 Comments