ബദിയഡുക്ക:(www.evisionnews.in) സുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും മിന്നല്‍ പരിശോധന നടത്തി. ശുചിത്വമില്ലാതെയും പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ആറ് ദിവസത്തിനകം ലൈസന്‍സ് പുതുക്കുകയോ പുതിയലൈസന്‍സ് സംഘടിപ്പിക്കാതിക്കുകയോ ചെയ്യുന്നപക്ഷം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെ നോട്ടിസ് നല്‍കും. ബദിയഡുക്ക ടൗണില്‍ പാതയോരത്ത് പൊലീസ് സ്റ്റേഷന് സമീപം യാതൊരു സുരക്ഷിതത്വവും ശൂചീകരണത്തിന് സൗകര്യമില്ലാതെയും പ്രവര്‍ത്തിക്കുന്ന ഭക്ഷണ വിതരണ തട്ടുകട അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോടും പൊലീസ് സബ് ഇന്‍സ്‌പെക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തമ്പാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദേവിദാസ്, നാരായണ നായക്, ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ലൈസന്‍സ് ഇല്ല,ബദിയഡുക്കയില്‍ മൂന്ന് തട്ടുകടകള്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്
14:11:00
0

Tags

Post a Comment
0 Comments