Type Here to Get Search Results !

Bottom Ad

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണം : മുസ്‌ലിം ലീഗ്

കാസര്‍കോട്: (www.evisionnnews.in)കാസര്‍കോട് ആസ്ഥാനമായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നതും പാസ്‌പോര്‍ട്ടിന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കുന്നതുമായ ജില്ലയാണ് കാസര്‍കോട്. ജില്ലാ ആസ്ഥാനം കൂടിയായ കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ചു കിട്ടാത്തതില്‍ എം.പി.യുടെ ഭാഗത്ത് നിന്നും വീഴ്ചയും പോരായ്മയും സംഭവിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ. ജജലീല്‍ സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറിയായിരുന്ന ബി.എച്ച് അബ്ദുല്ലക്കുഞ്ഞിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

ചെര്‍ക്കളം അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ , ഹമീദലി ഷംനാട്, ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, പി. അബ്ദുല്‍ റഹിമാന്‍ ഹാജി, ടി.ഇ. അബ്ദുല്ല, സി.എ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, കെ.എം അബ്ദുല്‍ റഹിമാന്‍, എസ്.പി. സലാഹുദ്ദീന്‍, കെ.എ അബ്ദുല്ലക്കുഞ്ഞി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എം.എ മക്കാര്‍, മൂസാബി ചെര്‍ക്കള, ജലീല്‍ കടവത്ത്, ഇ.എ ജലീല്‍, ഹാരിസ് ചൂരി, സി. അബ്ബാസ്, കെ.എം ബഷീര്‍, എ.എം കടവത്ത്, അഡ്വ. വി.എം. മുനീര്‍, ബി.കെ അബ്ദുസ്സമദ്, കെ. അബ്ദുല്ലക്കുഞ്ഞി, പി. എം മുനീര്‍ ഹാജി, കെ. ബി കുഞ്ഞാമു, അഡ്വ. ഖാസിം, ഹമീദ് പൊസോളിഗെ, എസ്.കെ അബ്ബാസ് അലി, ഇബ്രാഹിം ബെള്ളൂര്‍, ഹമീദ് ബെദിര, ഹാരിസ് പട്‌ല, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഇ. ആര്‍. ഹമീദ്, മുത്തലിബ് പാറക്കെട്ട്, ടി. എം ഇക്ബാല്‍, എം.എ മജിദ്, കെ.എം അബ്ദുല്ലഹാജി, മഹമൂദ് കുളങ്കര, സലാം കന്യപ്പാടി, സലീം ചേരങ്കൈ, അലി ചേരൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി. അബ്ദുല്‍ റഹിമാന്‍ ഹാജി പടല് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad