കാസർകോട്: പനത്തടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ബളാന്തോട് ക്ഷീരോല്‍പ്പാദന സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുപ്രിയ അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന കര്‍ഷകദിനാചരണം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. കുമ്പള സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ചുനാഥ ആള്‍വ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന കാര്‍ഷിക സെമിനാറില്‍ മണ്ണിന്റെയും വിളകളുടെയം ആരോഗ്യപരിപാലനം എന്ന വിഷയത്തില്‍ കാസര്‍കോട് അസി. സോയില്‍ കെമിസ്റ്റ് വി. മുരുകന്‍ ക്ലാസ്സെടുത്തു.
എണ്‍മകജെ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ജെ. എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എ. ആയിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമകൃഷ്ണ റൈ, പഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ജൈവകൃഷിയും പശുവളര്‍ത്തലും എന്ന വിഷയത്തെക്കുറിച്ച് ജയറാം ഗോപാല്‍ സര്‍പ്പമലെ ക്ലാസ്സെടുത്തു.
മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഖാദര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കൃഷി വകുപ്പ് നടപ്പിലാക്കിയിരുന്ന വിവിധ പദ്ധതികളെക്കുറിച്ച് കാസര്‍കോട് അസി. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ എസ് സുഷമ വിശദീകരിച്ചു. ചടങ്ങില്‍ കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
keywords : kasaragod-karshakadinam-celebration


Post a Comment
0 Comments