മുള്ളേരിയ(www.evisionnews.ni)കാറഡുക്ക പഞ്ചായത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വികസന മുരടിപ്പിലാണെന്നും ഭരിക്കാന്‍ അറിയാത്തവരാണ് ബി.ജെ.പിക്കൊപ്പമുള്ളതെന്നും പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഗ്രാമ പഞ്ചായത്തംഗവുമായ സി.മുഹമ്മദ് കുഞ്ഞി പറഞ്ഞു
കാറഡുക്ക പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ മുള്ളേരിയ ടൗണ്‍ വികസിപ്പിക്കാന്‍ പോലും ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.മുള്ളേരിയ ടൗണില്‍ ബസ് വൈറ്റിംഗ് ഷെഡു പോലും ഒരുക്കാന്‍ സാധിക്കാത്തവരാണ് ബി.ജെ.പി ഭരണ സമിതിയിലുള്ള അംഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളുമായി കൂടിയാലോചന പോലും നടത്തുന്നില്ല.എം.എല്‍.എയുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
ഭരിക്കാന്‍ അറിയാത്ത ബി.ജെ.പിയെ ഈ തെരെഞ്ഞെടുപ്പില്‍ ജനം പരാജയപ്പെടുത്തും.നിലവിലുള്ള 6 സീറ്റും പുതിയ രണ്ട് വാര്‍ഡും ഉള്‍പ്പെടെ 8 സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു
സി.പി.എമ്മിന്റെ പിന്തുണയിലാണ് പഞ്ചായത്ത് ബി.ജെ.പി ഭരിക്കുന്നത്.കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പി-സി.പി.എം ധാരണ നിലവിലുണ്ട്.കാടകം സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിലും ഈ ബന്ധം പ്രകടമായിട്ടുണ്ട്.12 പട്ടികജാതി കോളനികളുടെ അവസ്ഥ ശോചനീയമാണെന്ന്് യു.ഡി.എഫ് നേതാവ് ആരോപ്പിച്ചു.
കാറഡുക്കയിലെ സി.പി.എം ബി.ജെ.പി ബന്ധം യു.ഡി.എഫിന്റെ കള്ള പ്രചരണം മാത്രമാണെന്ന് ബി.ജെ.പി അംഗവും വികസന കാര്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി രാജേഷ് പ്രതികരിച്ചു.300 ഓളം വീടുകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കാന്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ സാധിച്ചു.നബാര്‍ഡ് സഹായത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിതതും നേട്ടം തന്നെ.എം.എല്‍.എ, എം.പി വികസന ഫണ്ടുകളില്‍ കാര്യമായ സഹായങ്ങളൊന്നും പഞ്ചായത്തിന് ലഭിക്കുന്നില്ല.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിനോട് തികഞ്ഞ അവഗണനയാണ് ഭരണ നേതൃത്വം തുടരുന്നത്.പാടശേഖര സമിതിക്ക് എല്ലാ ഉപകരണങ്ങളും നല്‍കാനും അടക്കാ കര്‍ഷകര്‍ക്ക് ജൈവവളം എത്തിച്ച് ഭരണത്തെ കര്‍ഷകീയമാക്കാന്‍ സാധിച്ചുവെന്ന് ബി.ജെ.പി അവകാശപ്പെടുന്നു
ബളക്ക, മല്ലവാര, മീഞ്ചപദവ് തുടങ്ങിയ വാര്‍ഡുള്‍പ്പെടെ 9 സീറ്റുകള്‍ നേടി ഭരണം തുടരാനാകുമെന്നും ബി.ജെ.പി അംഗം കെ.വി രാജേഷ് പ്രതികരിച്ചു.നിലവില്‍ യു.ഡി.എഫ് ആറും, ബി.ജെ.പി ആറും, സി.പി.എം 3 അംഗങ്ങളുമാണ് ഉള്ളത്.15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.
ഇരുവരും ഇ-വിഷന്റെ ഇലക്ഷന്‍ ചാറ്റായ വോട്ട്‌സ്ആപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

Post a Comment
0 Comments