Type Here to Get Search Results !

Bottom Ad

പുതുപുത്തന്‍ സംവിധാനങ്ങളുമായി വാട്‌സ്ആപ്പ്‌ വീണ്ടും എത്തി.

ന്യൂയോര്‍ക്ക്‌: (www.evisionnews.in)പുതുപുത്തന്‍ സംവിധാനങ്ങളുമായി വാട്‌സ്ആപ്പ്‌ വീണ്ടും എത്തി. അഞ്ചു പുതിയ സംവിധാനങ്ങളാണ്‌ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിലുള്ളത്‌. ആന്‍ഡ്രോയിഡ്‌ ഉപയോഗ്‌താക്കള്‍ക്കാണ്‌ പുതിയ സൗകര്യങ്ങള്‍ ലഭ്യമാവുക. ഇതിനായി ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ്‌ 2.12.250ലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്‌താല്‍ മതി.

അണ്‍റീഡ്‌ സംവിധാനമാണ്‌ പുത്തന്‍ വാട്‌സ്ആപ്പില്‍ പ്രധാനമായുള്ളത്‌. വായിച്ച സന്ദേശങ്ങള്‍ക്ക്‌ വീണ്ടും അണ്‍റീഡ്‌ മാര്‍ക്ക്‌ നല്‍കാനുള്ള സൗകര്യം പുതിയ അപ്‌ഡേഷനിലുണ്ടാവും.

പുതിയ കസ്‌റ്റം ഓപ്‌ഷന്‍സ്‌ ഉപയോഗിച്ച്‌ ഓരോ കോണ്ടാക്‌ട്സിനും ഓരോ റിങ്‌ടോണ്‍ സെറ്റ്‌ ചെയ്യാന്‍ സാധിക്കും കൂടാതെ നോട്ടിഫിക്കേഷന്റെ നിറം സെറ്റ്‌ ചെയ്യല്‍ മെസേജിന്റെ ടോണ്‍ മാറ്റാനും കഴിയും.

കോണ്ടാക്‌ട് മ്യൂട്ട്‌ ഓപ്‌ഷനില്‍ താത്‌പര്യമില്ലാത്ത കോണ്ടാക്‌ടുകളെ മ്യൂട്ട്‌ ചെയ്യാം. മുമ്പ്‌ ചാറ്റ്‌ മ്യൂട്ട്‌ ചെയ്യാന്‍ മാത്രമാണ്‌ സൗകര്യമുണ്ടായിരുന്നത്‌.

ഇമോജികളിലും വാട്‌സ്ആപ്പ്‌ വ്യത്യസ്‌തത കൊണ്ടുവന്നിട്ടുണ്ട്‌. സാധാരണ ഇമോജികള്‍ മുതല്‍ മിഡില്‍ ഫിങ്കര്‍ ഇമോജി വരെ പുത്തന്‍ വാട്‌സ്ആപ്പിലുണ്ട്‌. ഇമോജികള്‍ക്ക്‌ വ്യത്യസ്‌ത നിറങ്ങള്‍ നല്‍കാനുള്ള ഓപ്‌ഷനുമുണ്ട്‌.

വാട്‌സ്ആപ്പ്‌ കോളിങിന്‌ ഇനിമുതല്‍ കുറവ്‌ ഡേറ്റയുടെ ആവശ്യമേ വരൂ. മുമ്പ്‌ വാട്‌സ്ആപ്പ്‌ കോളിങിന്‌ ഡേറ്റ കൂടുതല്‍ ആവശ്യം വരുന്നുവെന്ന പരാതികള്‍ പുറത്ത്‌ വന്നിരുന്നു.

keywods : new-version-direction-whatsapp-lounched

Post a Comment

0 Comments

Top Post Ad

Below Post Ad