Type Here to Get Search Results !

Bottom Ad

മുസ്ലീം ലീഗ്, അഖിലേന്ത്യ ലീഗ്, നാഷണല്‍ ലീഗ്, ഇനി സ്വതന്ത്രന്‍; കൊപ്പല്‍ വീണ്ടുമെത്തുന്നു


കാസര്‍കോട്: (www.evisionnews.in) നഗരത്തിലെ സാമൂഹിക -സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കൊപ്പല്‍  അബ്ദുല്ല നടക്കാനിരിക്കുന്ന നഗരസഭാ  തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആദ്യമായി കൊപ്പലിനെ നഗരസഭായിലേക്ക് തെരഞ്ഞെടുത്ത പള്ളം വാര്‍ഡിലായിരിക്കും ഇക്കുറി സ്വതന്ത്രനായി മത്സരിക്കുന്നത്. കന്നി മത്സരത്തില്‍ 22-ാം വാര്‍ഡിലായിരുന്ന പള്ളം വാര്‍ഡ് ഇപ്പോള്‍ 34-ാം വാര്‍ഡാണ്. 

കൗണ്‍സിലറായി ഏറെ അപൂര്‍വ്വതകള്‍ സൃഷ്ടിച്ച പൊതുപ്രവര്‍ത്തകനാണ് കൊപ്പല്‍. തുടര്‍ച്ചയായി 25 വര്‍ഷം കൗണ്‍സിലറായിരുന്നു. ആദ്യം അഖിലേന്ത്യാ ലീഗിനെയും തുടര്‍ന്ന് മുസ്ലിം ലീഗിനെയും ലീഗ് പിളര്‍ന്നപ്പോള്‍ ഐ. എന്‍. എല്ലിന്റെയും കൗണ്‍സിലറായി നഗരസഭയില്‍ കത്തിനിന്നു. കാല്‍ നൂറ്റാണ്ടുകാലത്തെ കൗണ്‍സില്‍ അംഗത്വവും മൂന്നു ലീഗുകളെ പ്രതിനിധീകരിച്ചതും കേരളത്തില്‍ കൊപ്പല്‍ അബ്ദുല്ല മാത്രമായിരിക്കും. 

പള്ളം വാര്‍ഡിലെ ജനങ്ങളുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇടക്കാലത്ത് പൊതു രംഗത്ത് നിഷ്‌ക്രിയനായിരുന്ന താന്‍ മത്സരരംഗത്ത് വീണ്ടും പ്രവേശിക്കുന്നതെന്ന് കൊപ്പല്‍ പറയുന്നു. ഐ. എന്‍. എല്‍-എല്‍. ഡി. എഫ്-എസ്. ഡി. പി. ഐ പാര്‍ട്ടികളുടെ പിന്തുണയും തനിക്കുണ്ടാകുമെന്ന് കൊപ്പല്‍ അവകാശപ്പെടുന്നു. 

ചേരങ്കൈ കടപ്പുറം, നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, പള്ളം വാര്‍ഡുകളേയാണ് നേരത്തെ കൊപ്പല്‍ കൗണ്‍സിലറായി പ്രതിനിധീകരിച്ചത്.

keywords: koppal-abdulla-municipality-ward-election-candidate-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad