Type Here to Get Search Results !

Bottom Ad

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ശാസന; അഞ്ചു പേരെ ട്രക്ക് കയറ്റി കൊന്നു


ചണ്ഡിഗഡ് :(www.evisionnews.in) പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ശാസിച്ചതിന്റെ പേരില്‍ ട്രക്ക് ഡ്രൈവറുടെ നരനായാട്ട്. ബിഹാര്‍ സ്വദേശിയായ ശര്‍മ ചൗധരിയെന്ന ഇരുപത്തിമൂന്നുകാരനാണ് വഴിയരികില്‍ ഉറങ്ങിക്കിടന്ന എട്ടു പേരുടെ മേലിലൂടെ ട്രക്കോടിച്ചു കയറ്റിയത്. അഞ്ചു പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരില്‍ നാലു പേരും രാജസ്ഥാനിലെ ഒരേ കുടുംബത്തില്‍നിന്നുള്ളവരാണ്. ജസ്സു റാം (55), നഥാ റാം (18), ജഗ്ദീഷ് (23), സര്‍ദാരാ സിങ് (31) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരിന്ദര്‍ യാദവാണ് (25) മരിച്ച അഞ്ചാമന്‍.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അപകടം വരുത്തിയ ശര്‍മ ചൗധരി രക്ഷപ്പെട്ടെങ്കിലും ട്രക്കിന്റെ ക്ലീനറെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതിന് സമീപം മൂത്രമൊഴിച്ചതിന്റെ പേരില്‍ ചിലര്‍ ശാസിച്ചതാണ് ശര്‍മയെ പ്രകോപിപ്പിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ചിലര്‍ ഇയാളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് പിന്‍വാങ്ങിയ ശര്‍മ ക്ലീനറായ അജയ്‌ക്കൊപ്പം മദ്യപിച്ച ശേഷം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം ഇവര്‍ക്കു മേല്‍ ഓടിച്ചു കയറ്റുകയായിരുന്നു.

അതേസമയം, മരിച്ച ഒരേ കുടുംബത്തില്‍ പെട്ടവര്‍ ശര്‍മയോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരാണ് ഇയാളെ ശാസിച്ചതെന്നും ദൃസാക്ഷികള്‍ വ്യക്തമാക്കി. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നും ഇവര്‍ പറഞ്ഞു. സമീപത്ത് തന്നെ നിരവധി പേര്‍ ഉറങ്ങിക്കിടന്നിരുന്നു. എന്നാല്‍ വാഹനം ഇരുമ്പു ഗേറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

keywords: chandigarh-truck-five-killed-urine-common-place

Tags

Post a Comment

0 Comments

Top Post Ad

Below Post Ad