കൊച്ചി: (www.evsionnews.in)തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി തീരുമാനം അനുസരിക്കുമെന്ന് മന്ത്രി കെ.സി ജോസഫ്. പുനര്‍വിഭജനം അനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കോടതി തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) കെ.പി ദണ്ഡപാണി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും രാവിലെ ചര്‍ച്ച നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും. പുതിയ പഞ്ചായത്തുകളുടെ രൂപീകരണം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് സ്റ്റേ ലഭിക്കാത്തതിനാലാണ് സര്‍ക്കാര്‍ അപേക്ഷ. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ശഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
അതേസമയം, ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോവുകയാണ്. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഇന്നുമുതല്‍ സ്ഥലം മാറ്റം പാടി െല്ലന്നാണ് ഉത്തരവ്. സ്ഥലം മാറ്റം അനിവാര്യമാണെങ്കില്‍ കമ്മീഷന്റെ അനുമതി വാങ്ങണമെന്നും കത്തില്‍ പറയുന്നു.
keywords: kc-joseph-minister-of-kerala-election

Post a Comment
0 Comments