കെ. എസ്. ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: (www.evisionnews.in) അരുവിക്കര നിയോജക മണ്ഡലത്തില്‍ ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദശിച്ചത് പ്രധാനമന്ത്രി മോദിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായ കോര്‍പ്പറേറ്റ് തലവന്‍ ഗൗതം അദാനിയാണെന്ന് തലസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച പടരുന്നു.
ബി. ജെ. പി. സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാല്‍ രംഗത്തിറങ്ങിയാല്‍ സി. പി. എം അനുകൂലികളായ ഹിന്ദു വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്നും അത് ഭാവിയില്‍ ബി. ജെ. പിക്ക് കേരളത്തില്‍ വേരുപടര്‍ത്താനുള്ള അമിത്ഷാ പദ്ധതിക്ക് വളമാകുമെന്നും തിരിച്ചറിഞ്ഞത് അദാനിയാണെന്നാണ് ചര്‍ച്ച.
അരുവിക്കരയില്‍ തോറ്റാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്ഥാനമൊഴിയേണ്ടിവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ തന്റെ വിഴിഞ്ഞം സ്വപ്‌നം യാഥാര്‍ത്ഥ്യമാകില്ലെന്ന ഭയവുമാണ് അദാനിയെ ഇങ്ങനെ ചിന്തിപ്പിച്ചതിന് പിന്നിലെന്നും പറയപ്പെടുന്നു.
തിരുവനന്തപുരത്ത് ബി. ജെ. പി. ശക്തിപ്പെടേണ്ടത് പാര്‍ട്ടിയേക്കാളും കൂടുതല്‍ ആവശ്യം അദാനിക്കാണ്. വിഴിഞ്ഞത്തിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിര്‍പ്പുകളെ അതിജീവിപ്പിക്കാന്‍ ഇത് അനിവാര്യമാണ്. മുസ്ലിം ലീഗിനെ വിഴിഞ്ഞം പദ്ധതിയുമായി കൂടുതലടുപ്പിക്കരുതെന്നും ബി. ജെ. പിയെ നിയന്ത്രിക്കുന്ന അദാനിയുടെ അജണ്ടയിലുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും തന്റെ അജണ്ട നടപ്പാക്കാനാകില്ലെന്നും അദാനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് അരുവിക്കരയിലൂടെ അദാനി ഇപ്പോള്‍ വിഴിഞ്ഞം കടലോരത്ത് തന്റെ ആധിപത്യമുറപ്പിച്ചത്. അദാനിയുടെ കേരളആഗമനത്തില്‍ ബി. ജെ. പി. സംസ്ഥാനഘടകവും ആഹ്ലാദത്തിമര്‍പ്പിലാണ്.
keywords: bjp-election-o-rajagopalan-aruvikkara-candidate-vizhingham

Post a Comment
0 Comments