Type Here to Get Search Results !

Bottom Ad

ബോട്ടുദുരന്തം: മരണം പത്തായി


കൊച്ചി (www.evisionnews.in): ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബോട്ടില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിനി ഫൗസിയ, കൊച്ചി നസ്രേത്ത് സ്വദേശി പീറ്ററിന്റെ മകന്‍ ഷില്‍ട്ടണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച കണ്ടുകിട്ടിയത്. 

ഫൗസിയയുടെ മൃതദേഹം കമാലക്കടവ് ഭാഗത്ത് നിന്നും ഷില്‍ട്ടന്റേത് എല്‍.എന്‍.ജി ടെര്‍മിനല്‍ ഭാഗത്ത് നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമാണ് കണ്ടെടുത്തത്. രണ്ടുപേരും വൈപ്പിനില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പോയി മടങ്ങി വരികയായിരുന്നു.

ചെല്ലാനം പുത്തന്‍തോട്, ആപത്തുശ്ശേരി വീട്ടില്‍, കുഞ്ഞുമോന്റെ മകള്‍ സുജിഷ (17) ഫോര്‍ട്ട്‌കൊച്ചി വെളി, ചിത്രാലയത്തില്‍, കെ.ടി. വിജയന്റെ (68) എന്നിവരുടെ മൃതദേഹം വ്യാഴാഴ്ചത്തെ തിരച്ചിലില്‍ കിട്ടിയിരുന്നു. ഇതോടെ അപകടത്തില്‍ കാണാതായവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. 

ആറുപേരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച അപകടസ്ഥലത്തുനിന്നു തന്നെ കണ്ടെത്തിയിരുന്നു. നാവികസേനയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും രംഗത്തുണ്ടായിരുന്നു. 


Keywords; Kerala-kochi-news-boat-raggedy-news-enforce-police-body-found 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad