Type Here to Get Search Results !

Bottom Ad

രഹസ്യവിവാഹം: യുവാവിനെ നഗ്നനാക്കി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in) ആദ്യ നിലവിലിരിക്കെ മറ്റൊരു യുവതിയെ കല്ല്യാണം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ ആദ്യ ഭാര്യയുടെ സഹോദരന്മാര്‍ നഗ്‌നനാക്കി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുള്‍ ജലീലിനേയാണ് (33) ഭാര്യ ജസീലിയയുടെ സഹോദരന്മാരായ ഗഫൂര്‍, യൂസഫ്, നൗഷാദ് എന്നിവര്‍ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ഓര്‍ച്ച പുഴയോരത്തെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ജലീലിനെ അ വശനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുറച്ചു നാളുകളായി ജലീല്‍ ഭാര്യ ജസീലയുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടയില്‍ ജലീല്‍ മഞ്ചേശ്വരത്ത് രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചുവെന്നാണ് ജസീലയുടെ വീട്ടുകാരുടെ പരാതി. 

ഇത് പള്ളിക്കമ്മറ്റി മുഖേന പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞാണ് സഹോദരന്മാര്‍ ഓര്‍ച്ചയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്ത്രീപീഡനത്തിന് ജലീലിനും കുടുംബത്തിനുമെതിരെ ജസീല ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയി ല്‍ പോലീസ് കേസെടുത്തിരുന്നു.

keywords: fellow-coconut-bond-attack-wife-family







Tags

Post a Comment

0 Comments

Top Post Ad

Below Post Ad