Type Here to Get Search Results !

Bottom Ad

പുന്നമടക്കായലില്‍ ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു

ആലപ്പുഴ (www.evisionnews.in): പുന്നമടക്കായലില്‍ രണ്ട് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ പുന്നമട ഫിനിഷിങ് പോയന്റിലെ ജെട്ടിയിലായിരുന്നു ഹൗസ് ബോട്ടില്‍ തീപടരുന്നത് കണ്ടത്. തീപിടുത്തത്തില്‍ ഒരു ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. മറ്റൊന്ന് ഭാഗികമായി കത്തി. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. 

20 ലധികം ഹൗസ് ബോട്ടുകള്‍ ഈ സമയത്ത് ജെട്ടിയിലുണ്ടായിരുന്നു. അഗ്നിബാധ ആദ്യം തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.


Keywords: Kerala-alappuzha-news-boat-traggedy-houseboat-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad