Type Here to Get Search Results !

Bottom Ad

നീര്‍ദോശ വിളമ്പി ശില്‍പ്പാ ഷെട്ടിയെ തുളുനാട് വരവേറ്റു


മംഗളൂരു (www.evisionnews.in): ബോളിവുഡിലെ മിന്നുംതാരമായ ശില്‍പ്പാഷെട്ടിയെ ജന്മനാടായ തുളുനാട് നീര്‍ദോശ വിളമ്പി വരവേറ്റു. ഭര്‍ത്താവ് രാജ് കുന്ത്രാ, പിതാവ് സുന്ദര്‍ ഷെട്ടി, മാതാവ് സുനന്ദ ഷെട്ടി, മകന്‍ വിയാന്‍ എന്നിവര്‍ക്കൊപ്പമാണ് വെള്ളിയാഴ്ച ശില്‍പ്പാഷെട്ടി ക്ഷേത്ര ദര്‍ശനത്തിനും ബന്ധുക്കളെ കാണാനുമായി മംഗളൂരുവിലെത്തിയത്. 

കട്ടീല്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ശില്‍പ്പയും കുടുംബവും മുതലാടിയിലെ തറവാട്ടിലെത്തി. നീര്‍ദോശ വിളമ്പിയാണ് തങ്ങളുടെ കൊച്ചു മകളെ കാരണവന്മാര്‍ സ്വീകരിച്ചത്. തറവാട്ടില്‍ പതിനഞ്ച് ദിവസം മാത്രം പ്രായമായ പശുക്കുട്ടിയെ ലാളിച്ചും ഓമനിച്ചും ശില്‍പ്പയും മകനും സമയം നീക്കി. മകന്‍ വിയാന് പശുവിനെ കറന്ന് പാലെടുക്കുന്നത് കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി.


വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോടും ശില്‍പ്പ തുളുനാടിന്റെ മകളായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. കര്‍ണാടകയില്‍ ഇപ്പോള്‍ പ്രചാരത്തിലാവുന്ന തുളു സിനിമയെ കുറിച്ചും തുളുഗാനങ്ങളെ കുറിച്ചും ശില്‍പ്പാ ഷെട്ടി മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. തുളുനാടന്‍ പുരാവൃത്തമായ കോട്ടി -ചെന്നയ്യ എന്ന സിനിമയിലെ ഗാനങ്ങളും കഥയും തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും നടി അനുസ്മരിച്ചു. ഭാവിയില്‍ തുളുസിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് എനിക്കിപ്പോള്‍ ഹിന്ദി സിനിമയില്‍ ഒത്തിരി തിരക്കാണെന്നും കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ബോളിവുഡില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും ശില്‍പ പറഞ്ഞു.


സുബ്രമണ്യത്തെയും ധര്‍മ്മസ്ഥലയിലേയും ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശില്‍പ്പയും കുടുംബവും ഞായറാഴ്ച മുംബൈയിലേക്ക് തിരിക്കും.


Keywords:Karnataka-news-temple-cinema-shilpa-shetti-bollywood
Tags

Post a Comment

0 Comments

Top Post Ad

Below Post Ad