ന്യൂഡല്‍ഹി: (www.evisionnews.in) രാജ്യത്ത് വധശിക്ഷ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി ഷാ. ഭീകരവാദ കേസുകളില്‍ മാത്രമായി വധശിക്ഷ വധശിക്ഷയെ പരിമിതപ്പെടുത്തണമെന്നും കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.
272 പേജുകളുള്ള കരട് റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. നിയമകമ്മീഷനിലെ ഏഴ് മുഴുവന്‍ സമയ അംഗങ്ങളുടെയും നാല് പാര്‍ട്ട് ടൈം അംഗങ്ങളുടെയും അംഗീകാരത്തോടെ തിങ്കളാഴ്ചയോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
കമ്മീഷനിലെ ചില അംഗങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനോട് വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പടെ 59 രാജ്യങ്ങളിലാണ് വധശിക്ഷ ഇപ്പോള്‍ നിലവിലുള്ളത്. വധശിക്ഷയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷമാണ് ജസ്റ്റിസ് എ.പി ഷാ ചെയര്‍മാനായ കമ്മീഷനെ നിയോഗിച്ചത്.
ജൂലായ് 30ന് യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമുതല്‍ രാജ്യത്ത് വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചസജീവമായ ഘട്ടത്തിലാണ് കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നത്.
keywords: death-penalty-to-ban-commission-report

Post a Comment
0 Comments