Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ ബോട്ട് മുങ്ങി മൂന്ന് മരണം; നാവിക സേനയുടെ സഹായം തേടി


കൊച്ചി: (www.evisionnews.in) ഫോര്‍ട്ടു കൊച്ചി ജെട്ടിക്കു സമീപം മീന്‍പിടിത്ത വള്ളവുമായി കൂട്ടിയിടിച്ചു യാത്രക്കാരെ കയറ്റിയ ബാട്ട് മുങ്ങി. 35 പേര്‍ കയറിയ ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ബോട്ടാണ് മുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൂന്ന് പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെടുത്തെന്നും മന്ത്രി അറിയിച്ചു.

രക്ഷപെടുത്തിയവരെ ഫോര്‍ട്ട് കൊച്ചിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബോട്ട് രണ്ടായി പിളര്‍ന്ന് വെള്ളത്തിലേക്ക് താഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. 

ബോട്ടില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 1.40തോടെയായിരുന്നു അപകടമുണ്ടായത്. വൈപ്പിന്‍ ഭാഗത്തുനിന്ന മല്‍സ്യബന്ധന ബോട്ടാണ് കൂട്ടിയിടിച്ചത്. പൊലീസും കോസ്റ്റ് ഗാഡും യര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 28 യാത്രക്കാരെ രക്ഷപ്പെടുത്തിയതായാണ് ആദ്യവിവരം. 

35 ടിക്കറ്റുകളാണ് നല്‍കിയിരുന്നതെന്ന് ഫെറി അധികൃതര്‍ അറിയിച്ചു. പക്ഷേ, അധികമാളുകള്‍ കയറിയിരുന്നോ എന്നു വ്യക്തമല്ല. ബോട്ട് തലകീഴായി മറിഞ്ഞുപോയി. ആഴമേറിയ സ്ഥലത്താണ് ബോട്ട് മുങ്ങിയത്.രക്ഷാപ്രവര്‍ത്തനത്തിന് എഡിജിപി മുഹമ്മദ് യാസീനാണ് നേതൃത്വം നല്‍കുന്നത്.

keywords: kochi-journey-boat-sink




Post a Comment

0 Comments

Top Post Ad

Below Post Ad