Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി മോദിയെ വാഴ്ത്തി കാന്തപുരം മുസ്ലിയാർ വീണ്ടും ന്യൂസ് മേക്കർ ആവുന്നു

evisionnews

കോഴിക്കോട് :(www.evisionnews.in)പ്രധാനമന്ത്രി മോദിയേ വാഴ്ത്തി കൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വീണ്ടും ന്യൂസ് മേക്കർ ആവുന്നു.കർണ്ണാടകയിൽ ആർ.എസ്.എസുമായി അടുക്കുന്നുവെന്ന സമസ്ത ഇ.കെ വിഭാഗം ഉന്നയിച്ച ആരോപണം നിലനിൽക്കേയാണ് കാന്തപുരം ഒരു സംഘം മുസ്ലിം പണ്ഡിതരുമൊത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.ബി.ജെ.പിയുടെ ഭരണം സങ്കുജ രാഷ്ട്രീയ അജണ്ടകൾക്ക് അതീതമാണെന്നും അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.കാന്തപുരത്തിന് പുറമെ ഇബ്രാഹിം ഖലീൽ ബുഖാരി, സയ്യിദ് മുഹമ്മദ് അഷ്റഫ് കിചോവ്ചി,സയ്യിദ് ജലാലുദ്ധീൻ അഷ്റഫ്, സയ്യിദ് അഹമ്മദ് നിസാമി, സെയിദ് മെഹന്തി ചിഷത്തി, നാസർ അഹമ്മദ് തുടങ്ങിയവരും കാന്തപുരത്തിനൊപ്പം ഉണ്ടായിരുന്നു.പാകിസ്താനിൽ ദാവൂദ് ഇബ്രാഹിമിന്റെ സങ്കേതങ്ങൾ തിരിച്ചറിഞ്ഞ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലും മുസ്ലിം പണ്ഡിത സംഘത്തിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

മുസ്ലിം സംഘടനകളും മറ്റും മോദിയെ രാഷ്ട്രിയമായും അല്ലാതെയും എതിർക്കുമ്പോഴാണ് കാന്തപുരം തന്റെ വേറിറ്റ നിലപാടുമായി പ്രധാനമന്ത്രിയുടെ അരികിലെത്തിയത്.ഇസ്ലാമിന്റെ പേരിൽ തീവ്രവാദം വളർത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളെ കാന്തപുരവും സംഘവും വിമർശിച്ചു.ഏറ്റുമുട്ടൽ രാഷ്ട്രീയത്തിന് പകരം സമുദായത്തിന്റെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാൻ പിന്തുണ്യ്ക്കുന്നവരെ തെരെഞ്ഞെടുപ്പിൽ സഹായിക്കുക എന്ന നിലപാടായിരിക്കും കാന്തപുരം തെരെഞ്ഞെടുക്കുക.അത് കൊണ്ട് തന്നെ ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ കാന്തപുരവുമായി ചങ്ങാത്തതിന് ശ്രമിക്കുന്ന കാഴ്ചകളാണ് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രിമാരും സ്വന്തം മന്ത്രി സഭയിലെ അംഗങ്ങളുമടക്കമുള്ളവർ ഒന്ന് നേരിട്ട് കാണാനായി പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് കാത്തിരിക്കുമ്പോഴാണ് കാന്തപുരവും സംഘവും ഏറെ പണിപ്പെടാതെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.



keywords :prime-minister-modi-kanthapuram-musliyar




Post a Comment

0 Comments

Top Post Ad

Below Post Ad