Type Here to Get Search Results !

Bottom Ad

പ്രതിഷേധത്തിന്റെ പുതിയ വഴികളുമായി നാട്ടുകാര്‍; കുമ്പള ദേശിയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം


കമ്പള : (www.evisionnews.in))കുമ്പള ഉപ്പള ദേശിയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിക്കാന്‍ വേറിട്ട വഴികളുമായി കുമ്പള ഉപ്പള എന്‍. എച്ച്. ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയത് കൗതുകമായി. തിരുവോണ നാളില്‍ ദേശിയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം സംഘടിപ്പിച്ചാണ് വാട്‌സ് ആപ്പ് കൂട്ടായ്മയാണ് പ്രതിഷേധിച്ചത്. 

രാവിലെ പത്ത് മണിയോടെ കുമ്പള ബദര്‍ ജുമാ മസ്ജിദിനു മുമ്പില്‍ ദേശിയ പാതയോരത്ത് ഒത്തു കൂടിയ ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ പത്തരയോടെ പ്ലക്കാര്‍ഡുമൊരുക്കി കുമ്പള പാലത്തിനടുത്തുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. പിന്നീട് പാലം മുതല്‍ ടൗന്‍ ജംഗ്ഷന്‍ വരെയുള്ള നൂറു മീറ്റര്‍ പാതയിലുള്ള കുഴികള്‍ എണ്ണിത്തീര്‍ക്കുകയായിരുന്നു. കുഴിയെണ്ണല്‍ മത്സരത്തില്‍ ജെതാക്കളായവര്‍ക്കു സമ്മാനവും നല്‍കി. ഒന്നാം സമ്മാനം നൗഫല്‍ തളങ്കര നേടി. അഷ്‌റഫ് ബദരിയാ നഗറി നാണ് രണ്ടാം സമ്മാനം . 
കുമ്പള ഉപ്പള എന്‍. എച്ച്. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ കെ.എഫ്. ഇക്ബാല്‍ , വൈസ് ചെയര്‍മാന്‍ കെ.രാമകൃഷ്ണന്‍, കണ്‍വീനര്‍ അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യാത്രക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. 
പരിപാടിയില്‍ ആരിഫ് മൊഗ്രാല്‍, മന്‍സൂര്‍, അഷ്‌റഫ് ബദ്രിയാ നഗര്‍, ഇസ്മായീല്‍ മൂസ , മഹമൂദ് കൈക്കംബ, പി.കെ.അബ്ദുല്ല , അംബൂഞ്ഞി തലക്കളായ് , അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു. 
കുംബള ഉപ്പള ദേശിയ പാത ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും അടുത്ത റ്റെന്റെര്‍ പ്രകാരം പണി തുടങ്ങുമ്പോള്‍ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നുമാണു ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad