കാഞ്ഞങ്ങാട് (www.evisionnews): വിനോദസഞ്ചാരത്തിന്റെ കാസര്‍കോടന്‍ പറുദീസയില്‍ ഇനി പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള ഹൗസ്‌ബോട്ടും. മൂന്നുകോടിയോളം വിലമതിക്കുന്ന ബോട്ട് അത്യാധുനിക സുരക്ഷിത കവചങ്ങളോടെ പൂര്‍ണ്ണമായും തടികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
നീലേശ്വരം കടിഞ്ഞിമൂലയിലെ കടവിലാണ് ബേക്കല്‍ക്യൂന്‍ എന്ന് പേരിട്ടിരിക്കുന്ന ബോട്ടെത്തിയത്. പടന്നക്കാട് സ്വദേശിയും യുവ ബിസിനസുകാരനുമായ വില്യംസ് ജോസഫിന്റെതാണ് ഹൗസ്‌ബോട്ട്. കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെയുള്ള ബോട്ടിന് മൂന്ന് കിടപ്പുമുറികളും രണ്ട് കോണ്‍ഫ്രന്‍സ് ഹാളുമുണ്ട്. ഭക്ഷണഹാള്‍, അടുക്കള എന്നിവയുമുണ്ട്.
ഉത്തരമലബാറിലെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടായ ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവും അനിഷ്ടവും കൃത്യമായി പഠിച്ചാണ് ഇത്രയും തുക മുതല്‍മുടക്കി അത്യാധുനിക സൗകര്യത്തോടെയുള്ള ബോട്ടിറക്കിയതെന്നാണ് വില്യംസ് ജോസഫ് പറയുന്നത്. 100 അടി നീളവും 20 അടി വീതിയുമുണ്ട്. മൂന്നുകോടിയോളം രൂപയില്‍ നിര്‍മിതമായ മറ്റൊരു ഹൗസ്‌ബോട്ട് കേരളത്തില്‍ മറ്റെവിടെയുമില്ലെന്ന് മലബാര്‍ ടൂറിസ്റ്റ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് കോഴിക്കോട്ടെ കെ.ടി. കേളപ്പന്‍ പറഞ്ഞു.
Keywords: Kasaragod-news-tourism-house-boat-bekal-

Post a Comment
0 Comments