തൃശ്ശൂര്‍: (www.evisionnews.in) ചികിത്സ തേടിയെത്തിയെ നാലര വയസുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ഒന്നാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആശുപത്രിയിലെ എക്‌സ്‌റേ ടെക്‌നീഷ്യനെ പൊലീസ് കസ്റ്റഡിയിലെടുച്ചു.
മാള പള്ളിപ്പുറം ഷാപ്പുംപടി കളത്തില്‍ അന്‍സില്‍ (23) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 7.30ന് ഗൗരി ശങ്കര്‍ ആശുപത്രിയിലാണ് സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വയറുവേദനയത്തെുടര്‍ന്നാണ് പെണ്‍കുട്ടിയെ അച്ഛനും അമ്മയും ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബുധനാഴ്ച രാവിലെ എക്‌സ്‌റേ എടുക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ നഴ്‌സുമാരുടെ നിര്‍ദ്ദേശപ്രകാരം എക്‌സ്‌റേ എടുക്കുന്നതിനായി ബാലികയെ എക്‌സ്‌റേ റൂമില്‍ എത്തിച്ചു. ഈ സമയം ടെക്‌നീഷ്യല്‍ അന്‍സില്‍ പെണ്‍കുട്ടിയുടെ അമ്മയോട് പുറത്തിരിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് പുറത്തിറങ്ങി. കാര്യം ചോദിച്ചപ്പോഴാണ് എക്‌സ്‌റേ റൂമിലുണ്ടായ സംഭവം കുട്ടി തുറന്ന് പറഞ്ഞത് ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ അന്‍സിലിനെ തടഞ്ഞുവച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു .
keywords: hospital-girl-try-to-rape-x-ray-technician

Post a Comment
0 Comments