Type Here to Get Search Results !

Bottom Ad

ഗുജറാത്തില്‍ വാഹനങ്ങള്‍ തകര്‍ത്തത് പോലീസുകാര്‍; അന്വേഷണത്തിന് കോടതി ഉത്തരവിട്ടു


അഹമ്മദാബാദ്: (www.evisionnews.in) ഗുജറാത്തില്‍ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗക്കാര്‍ നടത്തുന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ അന്വേഷണം നടത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പ്രക്ഷോപത്തിനിടെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവുണ്ടായത്. ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചരാത്രിയാണ് പ്രക്ഷോപം ആരംഭിച്ചത്. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സംവരണം ആവശ്യപ്പെട്ടാണ് പട്ടേല്‍ വിഭാഗക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ആര്‍.എ.എഫിന്റെ അകമ്പടിയോടെ കടന്നുവന്ന പോലീസ് സംഘം 25 ല്‍ അധികം വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്്.

സിവില്‍ വേഷത്തില്‍ വന്ന പൊലീസുകാര്‍ അക്രമം നടത്തുമ്പോള്‍ യൂണിഫോമിലുള്ളവരും ആര്‍.എ.എഫും നോക്കിനില്‍ക്കുന്ന രംഗവും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. തകര്‍ന്ന കാറുകളില്‍ ഒരു കാറിന്റെ ഉടമയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

പോലീസിന്റെ ഇത്തരം നടപടികള്‍ പോലീസിലുളള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

keywords: gujarath-police-demolish-vehicle-in-cctv

Post a Comment

0 Comments

Top Post Ad

Below Post Ad