Type Here to Get Search Results !

Bottom Ad

ഹര്‍ദിക് ഗുജറാത്തില്‍ കെജ്രിവാളാകുന്നു; മോദി പതറുന്നു

evisionnews

അഹമ്മദാബാദ്: (www.evisionnews.in) പിന്നാക്ക വിഭാഗ (ഒബിസി) സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ ഗുജറാത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വെറും 22 കാരനായ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിന് പിന്നില്‍ അണിനിരന്ന പട്ടേല്‍ പട്ടാളത്തെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്തിലെ ബി. ജെ. പി. സര്‍ക്കാറും സംസ്ഥാന ബി. ജെ. പി നേതൃത്വവും ഒന്നടങ്കം അങ്കലാപ്പിലായെന്നാണ് പുറത്ത് വരുന്ന പുതിയ വിവരങ്ങള്‍. 
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മൗനം പൂണ്ടിരുന്ന് ചരിത്രം സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് പട്ടേലുമാരുടെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സമാധാന ദൂതനായി വാചാലനായത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകം പരത്തി. രണ്ടുമാസം മുമ്പ് വരെ ആരും കേട്ടിട്ടില്ലാത്ത ഹര്‍ദിക് പട്ടേല്‍ ഗുജറാത്തിലെ അരവിന്ദ് കെജിരിവാളായി മാറുകയാണിപ്പോള്‍.


ബി. കോം ബിരുദധാരിയും ബിസിനസുകാരനുമാണ് ഈ യുവാവ്. വെറും 40 ദിവസം കൊണ്ടാണ് ഹര്‍ദിക് ഗുജറാത് റാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യം തെളിയിച്ചത്. അഹമദാബാദ് ജില്ലയിലെ വിരങ്ക എന്ന പ്രദേശത്ത് നിന്നാണ് വരവ്. പിതാവ് ബി. ജെ. പി അനുഭാവിയാണ്. ഹര്‍ദിക് കോണ്‍ഗ്രസാണെങ്കിലും തന്റെ രാഷ്ട്രീയ പക്ഷപാതിത്വം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഗുജറാത്തിലെ വിവധ പട്ടേല്‍ ഗ്രൂപ്പുകളുടെ ഐക്യവേദിയായ പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതിയുടെ കണ്‍വീനറാണ് ഹര്‍ദിക്. 

ഗുജറാതിലെ പുതിയ മോദി എന്നാണ് ഹര്‍ദികിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. മറ്റുചിലര്‍ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലായും വിശേഷിപ്പിക്കുന്നു. ജൂലൈ പകുതിയോടെയാണ് ഈ യുവാവ് തന്റെ പ്രക്ഷോഭയാത്ര ആരംഭിച്ചത്. 12 ജില്ലകളില്‍ യാത്രചെയ്തുകഴിഞ്ഞു. ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് അഞ്ചുശതമാനം സംവരണവും ഹര്‍ദിക് ആവശ്യപ്പെടുന്നു. ഭരണകക്ഷിയായ ബി. ജെ. പി. യെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഹര്‍ദികിന്റെ പ്രക്ഷോഭം തുടരുന്നത്. 

സംവരണമില്ലെങ്കില്‍ വോട്ടില്ലെന്നും ഗുജറാത്തില്‍ ഇനി താമര വിരിയില്ലെന്നും പട്ടേല്‍ പട്ടാളം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. 10ലക്ഷം പേരാണ് ബുധനാഴ്ച അഹ്മദാബാദ് റാലിയില്‍ അണിനിരന്നത്. ഇവരില്‍ ഭൂരിഭാഗവും ബി. ജെ. പി വോട്ടര്‍മാരാണ്. പട്ടേലുമാര്‍ പിച്ചക്കാരല്ലെന്നും 1985ല്‍ ഗാന്ധിജിയുടെ നാട്ടില്‍ നിന്ന് കോണ്‍ഗ്രസിനെ നാടുകടത്തിയതു പോലെ ബി. ജെ. പിയെയും ഗുജറാത്തില്‍നിന്ന് തൂത്തെറിയുമെന്നും ഹര്‍ദിക് സംഘം മുന്നറിയിച്ചു കഴിഞ്ഞു. പട്ടേലുമാരുടെ മുന്നില്‍ അമിത്ഷായുടെ പദ്ധതികള്‍ വിജയിക്കില്ലെന്നും അവര്‍ പറയുന്നു.

keywords: hardik-pattel-reservation-backward-class



Post a Comment

0 Comments

Top Post Ad

Below Post Ad