Type Here to Get Search Results !

Bottom Ad

സാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന നല്‍കുന്നതിനു സ്റ്റ

evisionnews
ബംഗളൂരു:(www.evisionnews.in)ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേല്‍രത്‌ന പുരസ്‌കാരം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം
2012ലെ ലണ്ടന്‍ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ ഗിരീഷ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമിപിച്ചത്. ഇതില്‍ തീരുമാനമാകുന്നതുവരെ സാനിയയുടെ പുരസ്‌കാരം സ്റ്റേ ചെയ്യണമെന്നും ഗിരീഷ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര കായികമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
keywords:sania-tennis-kelratna-court-stay

Post a Comment

0 Comments

Top Post Ad

Below Post Ad